കൊല്ലം : മാവേലിക്കര ഫൊറോനയിലെ ബിസിസി ശുശ്രുഷാ സമിതികളുടെ സംഗമവും ദൈവദാസന് ജെറോം പിതാവിന്റെ 125ാ-മത് ജന്മദിനവും അനുസ്മരിച്ചു. കൊല്ലം രൂപത വികാരി ജനറാള്‍ ബൈജു ജൂലിയാന് ഉദ്ഘാടനം ചെയ്തു.
ഫൊറോന വികാരി ഫാ. കെ.ബി. സെഫറിന് അധ്യക്ഷത വഹിച്ചു. ബിഷപ് ജെറോമിന് ദൈവജനത്തെ കുറിച്ച് ദര്ശനമുണ്ടായിരുന്നതിനാലാണ് രൂപതയിലെ വിവിധ സ്ഥാപനങ്ങള്‍ ആരംഭിച്ചതെന്നും സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഭാംഗങ്ങള്‍ പ്രവര്ത്തനനിരതാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിസിസി ഡയറക്ടര്‍ ഫാ. ജോസ് സെബാസ്റ്റിയന് ക്ലാസ് നയിച്ചു. ഫാ. വിപിന്‍, ഫാ. റോബിന്, ഫാ. ജോബി, ഇഗ്നേഷ്യസ് എലിയാസ്, സിസ്റ്റര്‍ നോമ മേരി, വി.എല്‍. ആന്റണി,ജോഷ്വാ എന്നിവര്‍ പ്രസംഗിച്ചു.
ഓരോ ഇടവകയില്‍ നിന്നും പത്താം ക്ലാസില്‍ ഉന്നതമാര്‍ക്ക് വാങ്ങിയ 32 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ഇടവകയിലെ പ്രവര്‍ത്തിക്കുന്ന കോ - ഓര്ഡിനേറ്റര്മാര്രെ ആദരിച്ചു.