കൊച്ചി: തിരുവനന്തപുരത്ത് നടന്ന ലവ് ഓഫ് അഡ്വര്‍ടൈസിംഗ് അവാര്‍ഡില്‍ ഈസ്റ്റേണ്‍ നാല് സുവര്‍ണ പുരസ്കാരങ്ങള്‍ നേടി.
മക്കാന് വേള്‍ഡ് ഗ്രൂപ്പുമായി സഹകരിച്ചു തയാറാക്കിയ കേരളത്തിന്റെ സംസ്കാരത്തില്‍ അധിഷ്ഠിതമായ പെണ് പൂരം, ആര്‍പ്പോ ഇറോ എന്നീ പരസ്യ കാമ്പയിനുകള്‍ക്കാണ് അംഗീകാരം. ഈസ്റ്റേണിനും മക്കാന് വേള്‍ഡ് ഗ്രൂപ്പ് ടീമിനും വേണ്ടി മക്കാന് വേള്‍ഡ് ഗ്രൂപ്പ് (മുംബൈ) ഡയറക്ടര്‍ ക്രിയേറ്റീവ് എക്സലന്‍സ് പി.കെ. അനില്‍കുമാര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
മാസങ്ങള്‍ക്കുമുന്‍പ് ആര്‍പ്പോ ഇറോ കാമ്പയിനു ലഭിച്ച മീഡിയ ഇന്നൊവേഷന് (സ്പോണ്‍സര്‍ഷിപ്പ്) വിഭാഗത്തിലെ മാഡീസ് അവാര്‍ഡിനു പിന്നാലെയാണ് ഇപ്പോള്‍ ഈ പുരസ്കാരങ്ങളും ഈസ്റ്റേണിനെ തേടിയെത്തിയിരിക്കുന്നത്.
തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡുകളെന്ന് ഈസ്റ്റേണ്‍ സിഎംഒ പ്രവീണ്‍ രാമസ്വാമി കരിസങ്കല് പറഞ്ഞു.