Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoldRings

തമിഴ്നാട്ടിൽ നവജാത ശിശുക്കൾക്കായി 1.28 ലക്ഷം സ്വർണമോതിരങ്ങൾ; നി​​​ർ​​​മാ​​​ണക്ക​​​രാ​​​ർ ജോ​​​യ് ആ​​​ലു​​​ക്കാ​​​സിനും ക​​​ല്യാ​​​ണി​​​നും

ചെ​ന്നൈ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ജ​നി​ക്കു​ന്ന ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് സ്വ​ർ​ണമോ​തി​രം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട് 1.28 ല​ക്ഷം മോ​തി​ര​ങ്ങ​ൾ​ക്ക് ഓ​ർ​ഡ​റു​ക​ൾ ന​ൽ​കി.

ഏ​ക​ദേ​ശം 220 കോ​ടി രൂ​പ​യാ​ണു ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ടി​വി​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു പ​ദ്ധ​തി.

നാ​ലു​മാ​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ മോ​തി​ര​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​കെ ത​യാ​റാ​ക്കു​ന്ന 1,28,499 മോ​തി​ര​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​വും ത​യാ​റാ​ക്കു​ന്ന​ത് ജോ​യ് ആ​ലു​ക്കാ​സാ​ണ്.

30 ശ​ത​മാ​നം മോ​തി​ര​ങ്ങ​ൾ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സും ഒ​രു​ക്കും. ദ ​ത​മി​ഴ്നാ​ട് മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​നാ​ണ് ജോ​യ് ആ​ലു​ക്കാ​സി​നും ക​ല്യാ​ണി​നു​മാ​യി ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ദ്രാ​വി​ഡ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ആ​ചാ​ര്യ​ൻ സി.​എ​ൻ. അ​ണ്ണാ​ദു​രൈ​യു​ടെ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 15ന് ​പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ ജ​ന്മ​ദി​ന​മാ​യ ജൂ​ൺ 22 മു​ത​ൽ ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ൾ​ക്ക് മോ​തി​രം ല​ഭി​ക്കും. പ്ര​തി​വ​ർ​ഷം 4,41,661 മോ​തി​ര​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നു ക​ണ​ക്കാ​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി 755.83 കോ​ടി രൂ​പ​യാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​ല​വ്.

Latest News

Corehub Up