എടത്വ: പഴയകാല ഓർമ്മകൾ പുതുക്കാനും സഹപാഠികളോടൊപ്പം ഒരിക്കൽക്കൂടി ഒത്തുചേരാനുമായി 1975–1976 കാലഘട്ടത്തിൽ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ എസ്എസ്എൽസി പാസായ ബാച്ചിന്റെ സുവർണ ജൂബിലി പൂർവ വിദ്യാർഥി സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ഫാ. മാത്യൂസ് ജോൺ മനയിൽ അധ്യക്ഷത വഹിച്ച യോഗം എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ജീവിതത്തിലെ മധുരിക്കുന്ന ഓർമകൾ പങ്കുവച്ച സംഗമത്തിൽ മാതൃവിദ്യാലയത്തിന് ഒരു അലമാരയും പോഡിയവും സമ്മാനമായി നൽകി. സുവർണ ജൂബിലി വർഷത്തിൽ പൂർവ്വ വിദ്യാർഥികൾ നൽകിയ സമ്മാനം സ്കൂൾ മാനേജർ ഏറ്റുവാങ്ങി.
മുൻ ഹെഡ്മാസ്റ്റർ ബേബി ജോസഫ്, ബർസാർ വർഗീസ് കുര്യൻ, ഡോ. ജോളി ജോസഫ്, പ്രഫ. പ്രിൻസ് ജെ. ജോസ്, ഐസക് പി. സാം, ബേബിച്ചൻ മുണ്ടകത്തിൽ, റോയി ഊരാംവേലിൽ, ജോർജുകുട്ടി മുണ്ടകത്തിൽ, സെബാസ്റ്റ്യൻ കട്ടപ്പുറം, മോൻസി കരിക്കംപള്ളി എന്നിവർ പ്രസംഗിച്ചു.