Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoldenGoal

റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​യാ​തി​രി​ക്കാ​ൻ ‘ഗോ​ൾ​ഡ​ൻ ഗോ​ൾ’ പ​ദ്ധ​തി​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ളും ഗു​രു​ത​ര പ​രി​ക്കു​ക​ളു​മു​യ​ർ​ത്തു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ‘ഗോ​ൾ​ഡ​ൻ ഗോ​ൾ’ പ​ദ്ധ​തി​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ​രി​ക്കി​ന്‍റെ സ്വ​ഭാ​വ​ത്തി​ന​നു​സ​രി​ച്ച് അ​നു​യോ​ജ്യ​മാ​യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

ഇ​തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 108 ആം​ബു​ല​ൻ​സു​ക​ൾ​ക്കു പു​റ​മേ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​റേ​റ്റി​ന്‍റെ​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും മ​റ്റു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കീ​ഴി​ലു​ള്ള ആം​ബു​ല​ൻ​സു​ക​ളെ​ക്കൂ​ടി ഏ​കോ​പി​പ്പി​ച്ച് അ​ടി​യ​ന്ത​ര ആം​ബു​ല​ൻ​സ് സേ​വ​ന​ത്തി​നാ​യു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​ർ വി​പു​ലീ​ക​രി​ക്കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളെ​യും എ​ൻ​ജി​ഒ​ക​ളു​ടെ ആം​ബു​ല​ൻ​സു​ക​ളെ​യും കോ​ർ​ത്തി​ണ​ക്കും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.​സം​സ്ഥാ​ന​ത്ത് 335 പു​തി​യ 108 ആം​ബു​ല​ൻ​സു​ക​ൾ പു​റ​ത്തി​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടി​യ​ന്ത​ര പ​രി​ച​ര​ണ സം​വി​ധാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള ഈ ​സ​മ​ഗ്ര​ പ​ദ്ധ​തി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ജീ​വ​ൻ നി​ർ​ണാ​യ​ക​മാ​യ ആ​ദ്യ മ​ണി​ക്കൂ​റി​ൽ​ത​ന്നെ ര​ക്ഷി​ക്കു​ക, അ​ടി​യ​ന്ത​ര ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ക, ചി​കി​ത്സ​യ്ക്കാ​യി കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന സാ​മ്പ​ത്തി​കബാ​ധ്യ​ത കു​റ​യ്ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കു പു​റ​മേ, കാ​സ്പ്-​പി​എം-​ജെ​എ​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട എം​പാ​ന​ൽ​ഡ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും രോ​ഗി​ക​ളെ എ​ത്തി​ക്കും. സ​ന്ന​ദ്ധ​രാ​കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും മ​റ്റു സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഡി​സ്പാ​ച്ച് സം​വി​ധാ​നം, ജി​പി​എ​സ് ട്രാ​ക്കിം​ഗ്, ജി​ഐ​എ​സ് മാ​പ്പിം​ഗ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ആം​ബു​ല​ൻ​സി​നെ വേ​ഗ​ത്തി​ൽ അ​യ​യ്ക്കും. അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ആം​ബു​ല​ൻ​സി​ലേ​ക്കും തു​ട​ർ​ന്ന് ക​മാ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലേ​ക്കും പ​രി​ക്കേ​റ്റ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല, ജീ​വ​സൂ​ച​ക​ങ്ങ​ൾ, പ​രി​ക്കി​ന്‍റെ സ്വ​ഭാ​വം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി കൈ​മാ​റും.

ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രോ​ഗി​യെ ഏ​ത് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കേ​ണ്ട​തെ​ന്ന് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കും. രോ​ഗി എ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ ആ​ശു​പ​ത്രി​യി​ലും വി​വ​ര​മെ​ത്തി​ക്കും. ഇ​തി​ലൂ​ടെ ഡോ​ക്ട​ർ​മാ​ർ​ക്കും ട്രോ​മാ ചി​കി​ത്സാ സം​ഘ​ങ്ങ​ൾ​ക്കും ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ര​ക്ത​ബാ​ങ്കു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നാ​കും. ചി​കി​ത്സ വൈ​കാ​തെ ആ​രം​ഭി​ക്കാ​നും രോ​ഗി​യെ അ​നു​യോ​ജ്യ​മാ​യ ചി​കി​ത്സാകേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​വ​കു​പ്പി​നൊ​പ്പം പൊ​ലി​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ പ​ദ്ധ​തി ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up