Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoodDeeds

Special

ഇ​ല​ക്ട്രി​ക് വാ​ഹ​നം നി​ല​ച്ചു; ക​ത്തു​ന്ന വെ​യി​ല​ത്തും യു​വ​തി​ക്ക് തു​ണ​യാ​യി ഇ​ന്ത്യ​ൻ സൈ​നി​ക​ൻ

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ത്തി​ന്‍റെ ചാ​ർ​ജ് തീ​ർ​ന്നു വ​ഴി​യി​ൽ കു​ടു​ങ്ങി​യ യു​വ​തി​ക്ക് തു​ണ​യാ​യി ഇ​ന്ത്യ​ൻ സൈ​നി​ക​ൻ എ​ത്തി​യ​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ ദീ​പി​ക ശ​ർ​മ്മ​യാ​ണ് ത​ന്‍റെ യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്.

വാ​ഹ​ന​ത്തി​ലെ ചാ​ർ​ജ് തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ന്ന ദീ​പി​ക സ​ഹാ​യ​ത്തി​നാ​യി അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ന​രേ​ന്ദ്ര എ​ന്ന സൈ​നി​ക​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

വ​ഴി പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തി​ന് പ​ക​രം, യാ​തൊ​രു മ​ടി​യും കൂ​ടാ​തെ വാ​ഹ​നം ത​ള്ളി ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹം മു​ന്നി​ട്ടി​റ​ങ്ങി. വാ​ഹ​നം ചാ​ർ​ജ് ചെ​യ്ത് സു​ര​ക്ഷി​ത​മാ​യി യാ​ത്ര തു​ട​രാ​നാ​കും എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് വ​രെ അ​ദ്ദേ​ഹം ദീ​പി​ക​യ്ക്ക് ഒ​പ്പം ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

അ​പ​രി​ചി​ത​യാ​യ ത​നി​ക്കാ​യി കാ​ണി​ച്ച ഈ ​ക​രു​ത​ലി​ൽ ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ച ദീ​പി​ക, ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് ന​ന്ദി​യും അ​റി​യി​ച്ചു. സൈ​നി​ക​ന്‍റെ നി​സ്വാ​ർ​ഥ​മാ​യ പ്ര​വൃ​ത്തി​യെ പ്ര​കീ​ർ​ത്തി​ച്ച് നി​ര​വ​ധി പേ​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്.

Latest News

Corehub Up