Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoodShepherd

ഫാ. ഡോ. തോമസ് പുതുകുളങ്ങര ഗുഡ് ഷെപ്പേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഡയറക്‌ടർ

കു​ന്നോ​ത്ത്: കു​ന്നോ​ത്ത് ഗു​ഡ് ഷെ​പ്പേ​​ഡ് മേ​ജ​ർ സെ​മി​നാ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗു​ഡ് ഷെ​പ്പേ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി​യു​ടെ പു​തി​യ ഡ​യ​റ​ക്‌​ട​റാ​യി ഫാ. ​ഡോ. തോ​മ​സ് പു​തു​കു​ള​ങ്ങ​ര​യെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ നി​യ​മി​ച്ചു.

ഫാ. ​ഡോ. ആ​ന്‍റ​ണി ത​റേ​ക്ക​ട​വി​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​മ​നം. പാ​ലാ രൂ​പ​താം​ഗ​മാ​യ ഫാ. ​തോ​മ​സ് റോ​മി​ലെ സാ​ന്താ​ക്രോ​ച്ച യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്.

2018 മു​ത​ൽ ഗു​ഡ് ഷെ​പ്പേ​​ഡ് സെ​മി​നാ​രി​യി​ൽ ദൈ​വ​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​ണ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി എ​റ​ണാ​കു​ളം-അ​ങ്ക​മാ​ലി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ. ​ഡോ. സോ​ണി മ​ഞ്ഞ​ളി​യെ​യും മോ​ഡ​റേ​റ്റ​റാ​യ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​യ​മി​ച്ചു.

പു​തി​യ ഡ​യ​റ​ക്ട​റെ​യും സെ​ക്ര​ട്ട​റി​യെ​യും സെ​മി​നാ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​നു​മോ​ദി​ച്ചു. സെ​മി​നാ​രി റെ​ക്‌​ട​ർ ഫാ. ​ഡോ. മാ​ത്യു​പ​ട്ട​മ​ന, വൈ​സ് റെ​ക്‌​ട​ർ ഫാ. ​ജോ​ജോ കു​റ്റി​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up