Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Google Pay Fraud

Idukki

ഗൂ​ഗി​ള്‍ പേ​ ത​ട്ടി​പ്പ്: ര​ണ്ടു​ പേ​ര്‍ പി​ടി​യി​ല്‍

വ​ണ്ടി​പ്പെ​രി​യാ​ര്‍: വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ഏ​ല​ക്ക വാ​ങ്ങി​യ ശേ​ഷം ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം ന​ല്‍​കി​യെ​ന്ന് കാ​ണി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഹി​ന്‍(21), അ​ഭി​ത്ത് മൂ​സ (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​ല​ക്ക​യു​ടെ വി​ല​യാ​യ 15,750 രൂ​പ ഗൂ​ഗി​ള്‍​പേ വ​ഴി ന​ല്‍​കി​യെ​ന്നു കാട്ടിയാണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.​ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.30നാ​ണ് സം​ഭ​വം. വ​ണ്ടി​പ്പെ​രി​യാ​ര്‍ മു​ബാ​റ​ക്ക് ബി​ല്‍​ഡിം​ഗി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​സ്‌​കോ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യി​ല്‍നി​ന്ന് അ​ഞ്ചു​കി​ലോ ഏ​ല​ക്ക ബു​ള്ള​റ്റി​ലെ​ത്തി​യ പ്ര​തി​ക​ള്‍ വാ​ങ്ങി.​ ഗൂ​ഗി​ള്‍ പേ​യി​ലൂ​ടെ പൈ​സ ന​ല്‍​കി​യ​താ​യി മൊ​ബൈ​ലി​ല്‍ മെ​സേ​ജും കാ​ണി​ച്ചു. പിന്നീട് ‍ വ്യാ​പാ​രി അ​ക്കൗ​ണ്ട് ചെ​ക്ക് ചെ​യ്ത​പ്പോ​ള്‍ പ​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു മ​ന​സി​ലാ​യി. ഈ ​സ​മ​യം ഇ​വ​ര്‍ ഏ​ല​ക്ക​യു​മാ​യി ബു​ള്ള​റ്റി​ല്‍ കു​മ​ളി​യി​ലേ​ക്ക് ക​ട​ന്നു ക​ള​ഞ്ഞിരുന്നു.

തു​ട​ര്‍​ന്ന് വ്യാ​പാ​രി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ണ്ടി​പ്പെ​രി​യാ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു​മ​ളി​യി​ല്‍നി​ന്നു ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വ​ണ്ടി​പ്പെ​രി​യാ​റി​ലെ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മാ​രി​യ​പ്പ​ന്‍ 66-ാം മൈ​ലി​നു സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ ബു​ള്ള​റ്റി​ല്‍ പോ​കു​ന്ന യു​വാ​ക്ക​ളെ കാ​ണു​ക​യും ഇ​വ​രെ പി​ന്തു​ട​ര്‍​ന്നെ​ത്തി വ​ണ്ടി​പ്പെ​രി​യാ​റി​ലെ മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
പ്ര​തി​ക​ളു​ടെ പേ​രി​ല്‍ സ​മാ​ന​മാ​യ മ​റ്റു കേ​സു​ക​ളു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പെ​രി​യാ​ര്‍ എ​സ്എ​ച്ച്ഒ ശ്രീ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇരുവരെയും റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up