വെള്ളരിക്കുണ്ട്: മൃഗസംരക്ഷണ വകുപ്പ് ഓരോ തദ്ദേശ സ്വയംഭരണ പരിധിയിലും നടപ്പിലാക്കുന്ന കന്നുകുട്ടികൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭിക്കുന്ന പദ്ധതിയായ ഗോവർധിനി കന്നുകുട്ടി പരിപാലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത നിർവഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിലെ അസി. പ്രോജക്ട് ഓഫീസർ ഡോ. ആശ ബാലൻ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ, ബ്ലോക്ക് പഞ്ചായത്തംഗം സഫീന ഫൈസൽ, ചിറ്റാരിക്കൽ വെറ്ററിനറി ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ. വിശ്വലക്ഷ്മി, കൊന്നക്കാട് വെറ്ററിനറി ഹോസ്പിറ്റൽ സീനിയർ വെറ്ററിനറി സർജൻ ഡോ. പി. കാർത്തികേയൻ, കാലിച്ചാനടുക്കം വെറ്ററിനറി ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ. അഞ്ജിത എന്നിവർ പ്രസംഗിച്ചു.