Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Medical College

Kannur

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ക്ര​മം; ര​ണ്ടുപേ​ർ പി​ടി​യി​ൽ

പ​രി​യാ​രം: പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ലം​ഗ​സം​ഘ​ത്തി​ന്‍റെ അ​ക്ര​മം. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചി​ല്ലു ക​ഷ്ണം കൊ​ണ്ടു കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റും അ​ടി​ച്ചു ത​ക​ർ​ത്തു.

അ​ക്ര​മി​ക​ളി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​രി​യാ​രം മു​ടി​ക്കാ​നം സ്വ​ദേ​ശി​ക​ളാ​യ ഷാ​ന്‍റോ ബോ​ബി തോ​മ​സ്, സാം ​ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​രെ​യാ​ണ് പ​രി​യാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ക്ഷ​പ്പെ​ട്ട ര​ണ്ടു പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലൂ​ടെ പാ​സ് ഇ​ല്ലാ​തെ അ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ക​ജേ​ഷ് കു​മാ​ർ ത​ട​ഞ്ഞി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ സം​ഘം ക​ജേ​ഷ്കു​മാ​റി​നെ മ​ർ​ദി​ക്കു​ക​യും പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ ചി​ല്ലു വാ​തി​ൽ ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച ക​ജേ​ഷ് കു​മാ​റി​നെ പൊ​ട്ടി​യ ചി​ല്ലി​ന്‍റെ ക​ഷ്ണം ഉ​പ​യോ​ഗി​ച്ചു കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് എ​യി​ഡ് പോ​സ്റ്റ് ത​ക​ർ​ത്ത​തി​ൽ മാ​ത്രം 10,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Latest News

Corehub Up