Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government At 100 Days

വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ @ 100 ഡേ​യ്സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മേ​​​യ് 18നു ​​​സം​​​സ്ഥാ​​​ന​​​ത്ത് അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ർ​​​ക്കാ​​​ർ നാ​​​ളെ 100 ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ക​​​യാ​​​ണ്. 100 ദി​​​ന​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി ഒ​​​ട്ടേ​​​റെ ക​​​ർ​​​മപ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നാ​​​യി. ഒ​​​പ്പം നി​​​ര​​​വ​​​ധി രാ​​​ഷ്‌​​​ട്രീ​​​യവി​​​വാ​​​ദ​​​ങ്ങ​​​ളും.

ഇ​​​തി​​​നി​​​ട​​​യി​​​ലെ​​​ത്തി​​​യ ഓ​​​ണ​​​ത്തി​​​നു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളും വ​​​ലി​​​യ വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ല്ലാ​​​തെ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​യെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ക​​​ട​​​മെ​​​ടു​​​ത്താ​​​യാ​​​ലും മി​​​ക്ക​​​വാ​​​റും എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലേ​​​യും ബോ​​​ണ​​​സ്, ഉ​​​ത്സ​​​വ ബ​​​ത്ത വി​​​ത​​​ര​​​ണം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യ​​​തും സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്നി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​യെ അ​​​തി​​​ജീ​​​വി​​​ക്കാ​​​നാ​​​യി.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 100 ദിനക​​​ർ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ ജൂ​​​ലൈ ഒ​​​ന്നി​​​ന് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തും 55 ദി​​​വ​​​സം പി​​​ന്നി​​​ട്ടു. 100 ദി​​​ന ക​​​ർ​​​മ പ​​​ദ്ധ​​​തി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച 541 പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ 80 എ​​​ണ്ണ​​​ത്തോ​​​ള​​​മാ​​​ണ് ഇ​​​തു​​​വ​​​രെ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യ​​​ത്. പ​​​ല​​​തും പു​​​രോ​​​ഗ​​​തി​​​യി​​​ലാ​​​ണ്. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി 99 ദി​​​വ​​​സം പി​​​ന്നി​​​ടു​​​ന്പോ​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യ പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ ക​​​ണ്ണോ​​​ടി​​​ക്കാം.

• പ്രി​​​യ​​​ദ​​​ർ​​​ശി​​​നി സൗ​​​ജ​​​ന്യ ബ​​​സ് യാ​​​ത്ര

പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ലെ സു​​​പ്ര​​​ധാ​​​ന പ്ര​​​ഖ്യാ​​​പ​​​നം ത​​​ന്നെ ആ​​​ദ്യം ന​​​ട​​​പ്പാ​​​ക്കി മാ​​​തൃ​​​ക കാ​​​ട്ടാ​​​നാ​​​യ​​​ത് നേ​​​ട്ട​​​മാ​​​യി. പ്രി​​​യ​​​ദ​​​ർ​​​ശി​​​നി എ​​​ന്ന പേ​​​രി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കാ​​​ണ് സൗ​​​ജ​​​ന്യ യാ​​​ത്ര. വ​​​നി​​​ത​​​ക​​​ളു​​​ടെ രാ​​​ത്രി​​​കാ​​​ല യാ​​​ത്ര സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​ൻ ഇ​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​യു​​​ള്ള പി​​​ങ്ക് ബ​​​സ് സ​​​ർ​​​വീ​​​സും തു​​​ട​​​ങ്ങി.

• ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ൻ

സാ​​​മൂ​​​ഹി​​​ക രം​​​ഗ​​​ത്ത് ഏ​​​റെ ച​​​ല​​​നം സൃ​​​ഷ്ടി​​​ച്ച പ​​​ദ്ധ​​​തി. ല​​​ഹ​​​രി​​​മാ​​​ഫി​​​യ​​​ക​​​ൾ​​​ക്കെ​​​തി​​​രേ പൊ​​​തു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ജ​​​ന​​​കീ​​​യ പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്കു​​​ക എ​​​ന്ന കേ​​​ര​​​ള പോ​​​ലീ​​​സ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി വ​​​ഴി ഇ​​​തു​​​വ​​​രെ 10,000ത്തി​​​ലേ​​​റെ പേ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. സി​​​ന്ത​​​റ്റി​​​ക് ഡ്ര​​​ഗ്സി​​​ന്‍റെ അ​​​തി​​​വേ​​​ഗ വ്യാ​​​പ​​​ന​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ഒ​​​രു പ​​​രി​​​ധി വ​​​രെ സ​​​ഹാ​​​യി​​​ച്ചു.

• റ​​​ബ​​​ർ താ​​​ങ്ങു​​​വി​​​ല 250 രൂ​​​പ

റ​​​ബ​​​റി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല 250 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത് റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​യി.

• പു​​​തി​​​യ ജി​​​ല്ല​​​യും താ​​​ലൂ​​​ക്കു​​​ക​​​ളും രൂ​​​പവത്ക​​​രി​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​ൻ

ഭ​​​ര​​​ണ​​​സൗ​​​ക​​​ര്യാ​​​ർ​​​ഥം പു​​​തി​​​യ ജി​​​ല്ല​​​ക​​​ളും താ​​​ലൂ​​​ക്കു​​​ക​​​ളും രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കാ​​​​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ച​​​തും നേ​​​ട്ട​​​മാ​​​ണ്. ഏ​​​റെ​​​നാ​​​ളാ​​​യി പു​​​തി​​​യ ജി​​​ല്ല​​​ക​​​ൾ​​​ക്കും താ​​​ലൂ​​​ക്കു​​​ക​​​ൾ​​​ക്കു​​​മാ​​​യു​​​ള്ള മു​​​റ​​​വി​​​ളി ശ​​​ക്ത​​​മാ​​​ണ്. എ​​​ന്നാ​​​ൽ, ക​​​മ്മീ​​​ഷ​​​നെ ഇ​​​തു​​​വ​​​രെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.

• 73,024 മു​​​ൻ​​​ഗ​​​ണ​​​ന റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്

മു​​​ൻ​​​ഗ​​​ണ​​​നാ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 73,024 റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​യി. 50,000 റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്.

• മൈ ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളെ കൂ​​​ടു​​​ത​​​ൽ ജ​​​ന​​​കീ​​​യ​​​മാ​​​ക്കാ​​​ൻ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി. എ​​​സ്എ​​​ച്ച്ഒ ത​​​സ്തി​​​ക എ​​​സ്ഐ​​​യു​​​ടേ​​​താ​​​ക്കി. ര​​​ണ്ടു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ വീ​​​തം മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് ന​​​ൽ​​​കി. എ​​​ന്നാ​​​ലും, പോ​​​ലീ​​​സി​​​ന്‍റെ ക്രൂ​​​ര മു​​​ഖ​​​ഭാ​​​വ​​​ത്തി​​​ന് ഇ​​​നി​​​യും അ​​​റു​​​തി​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​തി​​​നു ശേ​​​ഷം പു​​​റ​​​ത്തു വ​​​രു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ത്.

•സ്പേ​​​സ്

സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ വ​​​ള​​​പ്പു​​​ക​​​ളി​​​ലും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ക​​​ട്ട​​​പ്പു​​​റ​​​ത്ത് കി​​​ട​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ആ​​​വി​​​ഷ്ക​​​രി​​​ച്ച പ​​​ദ്ധ​​​തി.

• എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് കെ​​​എ​​​സ്‌​​​യു, യു​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ മ​​​ർ​​​ദി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ച്ച കേ​​​സി​​​ൽ എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​നാ​​​യ​​​തും രാ​​​ഷ്‌​​​ട്രീ​​​യ നേ​​​ട്ട​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

•ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഡി​​​ജി​​​റ്റ​​​ൽ ഡാ​​​ഷ്ബോ​​​ർ​​​ഡ്

ജി​​​ല്ലാ​​​ത​​​ല ബാ​​​ല​​​സം​​​ര​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നാ​​​യി സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​നി​​​ൽ ഏ​​​കീ​​​കൃ​​​ത ഡി​​​ജി​​​റ്റ​​​ൽ ഡാ​​​ഷ്ബോ​​​ർ​​​ഡ് സം​​​വി​​​ധാ​​​നം തു​​​ട​​​ങ്ങി.

• ആ​​​ശ്വാ​​​സം

വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​വി​​​ൽ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​മേ​​​കി മൂ​​​ന്നു മാ​​​സ​​​ത്തെ പ്ര​​​ത്യേ​​​ക ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി​​​യാ​​​യ ആ​​​ശ്വാ​​​സം ന​​​ട​​​പ്പാ​​​ക്കി. പി​​​ഴ​​​പ്പ​​​ലി​​​ശ പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും പ​​​ലി​​​ശ​​​യി​​​ൽ വി​​​വി​​​ധ സ്ലാ​​​ബു​​​ക​​​ളി​​​ലാ​​​യി 50 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ള​​​വു ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യും.

•മു​​​കു​​​ളം

മ​​​ത്സ​​​ര പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​ര സ​​​മ​​​ത്വ​​​മൊ​​​രു​​​ക്കാ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​ക്ലാ​​​സി​​​ലെ എ​​​ല്ലാ കു​​​ട്ടി​​​ക​​​ളെ​​​യും സ്കൂ​​​ൾ പ​​​ഠ​​​ന​​​ത്തി​​​നൊ​​​പ്പം നീ​​​റ്റ്, കീം ​​​തു​​​ട​​​ങ്ങി​​​യ മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് സ​​​ജ്ജ​​​രാ​​​ക്കാ​​​നു​​​ള്ള ഫൗ​​​ണ്ടേ​​​ഷ​​​ൻ കോ​​​ഴ്സു​​​ക​​​ൾ ഒ​​​പ്പം ന​​​ൽ​​​കും.

•പ്ര​​​തി​​​ഭാ​​​ശ്രീ

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ സ്കൂ​​​ൾ ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി. ഉ​​​പ​​​ജി​​​ല്ലാ, ജി​​​ല്ലാ, സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച എ​​​ൽ​​​പി, യു​​​പി. എ​​​ച്ച്എ​​​സ്. എ​​​ച്ച്എ​​​സ്എ​​​സ് സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കും.

•താ​​​രാ​​​പ​​​ഥം

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ 1 മു​​​ത​​​ൽ 12 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ അ​​​ക്കാ​​​ദ​​​മി​​​ക നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള സ​​​മ​​​ഗ്ര ഡി​​​ജി​​​റ്റ​​​ൽ അ​​​ക്കാ​​​ദ​​​മി​​​ക മോ​​​ണി​​​റ്റ​​​റിം​​​ഗ് സം​​​വി​​​ധാ​​​നം.

• മ​​​ധു​​​രി​​​തം

ആ​​​ദി​​​വാ​​​സി ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ, തീ​​​ര​​​ദേ​​​ശ​​​മേ​​​ഖ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യും സാ​​​മൂ​​​ഹി​​​ക​​​മാ​​​യും പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന ഒ​​​റ്റ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ഠ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​യു​​​ള്ള എ​​​കാ​​​ധ്യാ​​​പ​​​ക വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി. ഏ​​​കാ​​​ധ്യാ​​​പ​​​ക വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് എ​​​ൽ​​​പി സ്കൂ​​​ൾ പ​​​ദ​​​വി ന​​​ൽ​​​കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ.

• എ​​​റൈ​​​സ്

ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ൽ ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, റോ​​​ബോ​​​ട്ടി​​​ക്സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ അ​​​ത്യാ​​​ധു​​​നി​​​ക പ​​​രീ​​​ക്ഷ​​​ണ​​​ശാ​​​ഖ​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നും മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ടി​​​സ്ഥാ​​​ന അ​​​വ​​​ബോ​​​ധം കു​​​ട്ടി​​​ക​​​ളി​​​ൽ ഉ​​​ണ്ടാ ക്കു​​​ന്ന​​​തി​​​നു​​​മാ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി.

• ഓ​​​ട്ടോ​​​റി​​​ക്ഷ ഫെ​​​യ​​​ർ മീ​​​റ്റ​​​ർ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ക്യാ​​​ന്പ്

ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ളി​​​ൽ അ​​​മി​​​ത നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ 100 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ ഫെ​​​യ​​​ർ മീ​​​റ്റ​​​ർ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ക്യാ​​​ന്പ് ന​​​ട​​​ത്തി. ഫെ​​​യ​​​ർ​​​മീ​​​റ്റ​​​റു​​​ക​​​ളു​​​ടെ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന, മു​​​ദ്ര​​​വ​​​യ്പ് എ​​​ന്നി​​​വ ന​​​ട​​​ത്തും.

• മാ​​​വേ​​​ലി സൂ​​​പ്പ​​​ർ സ്റ്റോ​​​റു​​​ക​​​ൾ,സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ

നി​​​ല​​​വി​​​ലെ ആ​​​റ് മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ളെ സൂ​​​പ്പ​​​ർ സ്റ്റോ​​​റു​​​ക​​​ളാ​​​ക്കി. ര​​​ണ്ട് മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ളെ സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളാ​​​യും അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്തു. ക​​​ണ്‍​വീ​​​നി​​​യ​​​ൻ​​​സ് ഷോ​​​പ്പിം​​​ഗ് വി​​​പു​​​ല​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​പ്ളൈ​​​കോ കൊ​​​ച്ചി വൈ​​​റ്റി​​​ല​​​യി​​​ൽ ക​​​ണ്‍​വീ​​​നി​​​യ​​​ന്‍റ് സ്റ്റോ​​​ർ പൈ​​​ല​​​റ്റ് പ്രൊ​​​ജ​​​ക്ടാ​​​യി തു​​​ട​​​ങ്ങും.

• ഉ​​​ന്ന​​​തി​​​കളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന റേ​​​ഷ​​​ൻ ക​​​ട

ഉ​​​ന്ന​​​തി​​​ക​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന റേ​​​ഷ​​​ൻ ക​​​ട തു​​​ട​​​ങ്ങി. കാ​​​സ​​​ർ​​​ഗോ​​​ഡ്, കോ​​​ഴി​​​ക്കോ​​​ട്, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ആ​​​ദി​​​വാ​​​സി ഉ​​​ന്ന​​​തി​​​ക​​​ളി​​​ലാ​​​ണ് പ​​​ദ്ധ​​​തി.

• ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഔ​​​റം

സം​​​സ്ഥാ​​​ന ജി​​​എ​​​സ്ടി വ​​​കു​​​പ്പു ന​​​ട​​​ത്തി​​​യ ഓ​​​പ​​​റേ​​​ഷ​​​ൻ ഔ​​​റം വ​​​ഴി 70 കോ​​​ടി​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് നി​​​കു​​​തി വെ​​​ട്ടി​​​പ്പു ക​​​ണ്ടെ ത്തി. 2.87 ​​​കോ​​​ടി പി​​​രി​​​ച്ചെ​​​ടു​​​ത്തു.

• എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത ഭ​​​ര​​​ണ നി​​​ർ​​​വ​​​ഹ​​​ണം

ഫ​​​യ​​​ൽ നീ​​​ക്കം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളി​​​ലും എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത ഭ​​​ര​​​ണ നി​​​ർ​​​വ​​​ഹ​​​ണം ന​​​ട​​​പ്പാ​​​ക്കും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ടി​​​ക്ക​​​റ്റ് വെ​​​ട്ടി​​​പ്പു ത​​​ട​​​യാ​​​ൻ എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കി.

• മി​​​ഷ​​​ൻ സ​​​മു​​​ദ്ര

തു​​​റ​​​മു​​​ഖ അ​​​ധി​​​ഷ്ഠി​​​ത സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നാ​​​യി 400 കോ​​​ടി​​​യു​​​ടെ ബൃ​​​ഹ​​​ദ് പ​​​ദ്ധ​​​തി.

• വാ​​​ഹ​​​ന നി​​​കു​​​തി ഇ​​​ള​​​വ്

20 ല​​​ക്ഷം രൂ​​​പ വ​​​രെ വി​​​ല​​​വ​​​രു​​​ന്ന ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി കു​​​റ​​​ച്ചു. സ്റ്റേ​​​ജ് കാ​​​രി​​​യേ​​​ജു​​​ക​​​ളു​​​ടെ​​​യും ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ളു​​​ടെ​​​യും നി​​​കു​​​തി കു​​​റ​​​ച്ചു.

• ഇ ​​​സ്കൂ​​​ട്ട​​​ർ

മ​​​ത്സ്യം വി​​​ൽ​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ൾ​​​ക്ക് ഇ ​​​സ്കൂ​​​ട്ട​​​ർ.

• വേ​​​ത​​​ന വ​​​ർ​​​ധ​​​ന

ആ​​​ശാ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​ർ, സ്കൂ​​​ൾ പാ​​​ച​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ വേ​​​ത​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചു.

•ഓ​​​ണ്‍​ലൈ​​​ൻ ഗ്രാ​​​മ​​​സ​​​ഭ

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ഗ്രാ​​​മ​​​സ​​​ഭ ന​​​ട​​​പ്പാ​​​ക്കും. വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ, പ്ര​​​വാ​​​സി​​​ക​​​ൾ, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി ഗ്രാ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

Latest News

Corehub Up