Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Committed

ജ​ന​വാ​സ​മേ​ഖ​ല​കളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും ഇ​എ​സ്എ പ​രി​ധി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധം:​ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​സ്തൂ​​​രി​​​രം​​​ഗ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ 26ന് ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഏ​​​ഴാ​​​മ​​​ത് ക​​​ര​​​ട് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നി​​​ല്‍ മ​​​തി​​​യാ​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ വ​​​രു​​​ത്തി ജ​​​ന​​​വാ​​​സ ​​​മേ​​​ഖ​​​ല​​​ക​​​ളെ​​​യും കൃ​​​ഷി​​​സ്ഥ​​​ല​​​ങ്ങ​​​ളെ​​​യും തോ​​​ട്ട​​​ങ്ങ​​​ളെ​​​യും പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ളം കേ​​​ന്ദ്ര വ​​​നം- പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ട് അ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നു പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​വി​​ശേ​​ഷ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ കേ​​​ന്ദ്രസ​​​മി​​​തി​​​യെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണ്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളും ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ളും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ച്ചും മ​​​ന​​​സി​​​ലാ​​​ക്കി​​​യും ക​​​ര്‍​ഷ​​​ക​​​രു​​​ടെ താത്പ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്നോ​​​ട്ട ു ​​​പോ​​​കും.

ക​​​സ്തൂ​​​രി​​​രം​​​ഗ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ 123 വി​​​ല്ലേ​​​ജു​​​ക​​​ളെ പൂ​​​ര്‍​ണ​​​മാ​​​യും 13,108 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഇ​​​എ​​​സ്എ പ​​​രി​​​സ്ഥി​​​തി പ്രാ​​​ധാ​​​ന്യ പ്ര​​​ദേ​​​ശ​​​മാ​​​യി നി​​​ര്‍​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ​​​തിരേ ഉ​​​യ​​​ര്‍​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും ജ​​​ന​​​വി​​​കാ​​​ര​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ളെ​​​യും കൃ​​​ഷി​​​സ്ഥ​​​ല​​​ങ്ങ​​​ളെ​​​യും തോ​​​ട്ട​​​ങ്ങ​​​ളെ​​​യും പൂ​​​ര്‍​ണ​​​മാ​​​യും ഇ​​​എ​​​സ്എ പ​​​രി​​​ധി​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളും ന​​​ട​​​പ​​​ടി​​​ക​​​ളും ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു ത​​​ന്നെ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്ന​​​താ​​​യും മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up