Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Office

സര്‍ക്കാര്‍ ഓഫീസുകളിലെ ശുചിത്വം: നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫീസുകളുടെ ശുചിത്വവും പൊതുസൗകര്യങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ മുഖേന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ ഓഫീസുകളുടെ ഭിത്തികള്‍ വിവിധ സര്‍വീസ് സംഘടനകള്‍ പോസ്റ്ററുകള്‍ പതിച്ച് വൃത്തികേടാക്കുന്നതും പൊതുജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്ന വിധത്തില്‍ ഓഫീസ് പരിസരത്ത് കൊടിമരങ്ങളും ബാനറുകളും സ്ഥാപിക്കുന്നതും നേരത്തേ സര്‍ക്കുലര്‍ മുഖേന നിരോധിച്ചതാണെങ്കിലും ലംഘനം തുടരുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

മുന്‍ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വകുപ്പുമേധാവികള്‍ ശ്രദ്ധിക്കണമെന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപന മേധാവികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. സ്ഥാപനാധിഷ്ഠിത ശുചിത്വ പെരുമാറ്റ മാനദണ്ഡം തയാറാക്കി നടപ്പാക്കുന്നതില്‍ അതത് സ്ഥാപന മേധാവികള്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടാകുമെന്നും സര്‍ക്കുലറിലുണ്ട്.

Latest News

Corehub Up