കോഴിക്കോട്: മാസപ്പടി കേസില്‍ കേരള സര്‍ക്കാരിനു സുപ്രീം കോടതിയില്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സർക്കാർ അതീവ ജാഗ്രതയോടെയാണ് നിയമനടപടികളുമായി മുന്നോട്ടുപോയതെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
നിയമവ്യവസ്ഥയുടെ ഭാഗമായാണ് കോടതി തീരുമാനങ്ങള്‍ വരുന്നത്. കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശക്തമായ നിലപാടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.