ചങ്ങനാശേരി: ഖജനാവ് കാലിയാക്കി കേരളത്തിന്റെ പൊതുജീവിതം ദുഃസഹമാക്കിയ പിണറായി വിജയന് പൊതുജനരോഷത്താല് പുറത്താകുമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴയ്ക്കന്.
ലോകം കണ്ട ഏറ്റവും വലിയ സ്വര്‍ണക്കൊള്ള നടത്തിയവരെ സംരക്ഷിക്കുന്ന പിണറായി വിജയന് നല്ല കമ്യൂണിസ്റ്റുകള്‍ക്കുപോലും അപമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്എസ്പിഎ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. സലിം അധ്യക്ഷനായിരുന്നു. കെപിസിസി സെക്രട്ടറി അഡ്വ.പി.എസ്. രഘുറാം മുഖ്യപ്രസംഗം നടത്തി. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, കെപിസിസി അംഗം ഡോ. അജീസ് ബെന്‍ മാത്യൂസ്, കെഎസ്എസ്പിഎ പ്രസിഡന്റ് പി.കെ. മണിലാല്‍, സെക്രട്ടറി പി.ജെ. ആന്റണി, ബാബു കോയിപ്പുറം, കെ.എ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ കൗണ്‍സില്‍ യോഗം ഡോ. അജീസ് ബെന്‍ മാത്യു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ജെ. ആന്റണി, സി. സുരേഷ് കുമാര്‍, ഒ.എം. വിശ്വംഭരന്, എം.എസ്. ഷിബു, സണ്ണി മൈക്കിള്‍, എം.എസ്. വിജയന്, പി.ടി. തോമസ്, എം.എസ്. അലി റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം ടൗണില്‍ വിളംബരജാഥയും നടത്തി. ഇന്ന് രാവിലെ പത്തിന് മെത്രാപ്പോലീത്തന്‍ പള്ളി ഓഡിറ്റോറിയത്തില്‍ ജില്ലാ സമ്മേളനം നടക്കും