Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government-Opposition

ത​ദ്ദേ​ശസ്ഥാ​പ​ന ഫ​ണ്ട് വെ​ട്ടി​യ​തി​നെ​ച്ചൊ​ല്ലി ഭ​ര​ണ-പ്ര​തി​പ​ക്ഷ പോ​ര്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഫ​​​ണ്ട് വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​ത് ആ​​​രു​​​ടെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് എ​​​ന്ന​​​തി​​​നെ​​​ച്ചൊ​​​ല്ലി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഭ​​​ര​​​ണ- പ്ര​​​തി​​​പ​​​ക്ഷ പോ​​​ര്. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ സ്തം​​​ഭ​​​ന​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ​​​ത് ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഫ​​​ണ്ടി​​​ന്‍റെ മൂ​​​ന്നാം ഗ​​​ഡു​​​വാ​​​യ 2150 കോ​​​ടി രൂ​​​പ ന​​​ൽ​​​കാ​​​ത്ത​​​താ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ്ലാ​​​ൻ ഫ​​​ണ്ടി​​​ലെ 1533 കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​താ​​​ണു ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം താ​​​റു​​​മാ​​​റാ​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​ലെ വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​രോ​​​പി​​​ച്ചു.

ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി വ​​​രി​​​ഞ്ഞു​​​മു​​​റു​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണു യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ജി.​​​ആ​​​ർ. അ​​​നി​​​ൽ ആ​​​രോ​​​പി​​​ച്ചു. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ദ്ധ​​​തി വി​​​ഹി​​​തം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്ന​​​ത് ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് പോ​​​ലും ത​​​ട​​​സ​​​മാ​​​കു​​​മെ​​​ന്നും സ്പി​​​ൽ ഓ​​​വ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ത​​​ന​​​ത് ഫ​​​ണ്ട് വി​​​നി​​​യോ​​​ഗി​​​ച്ചാ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ശ​​​ന്പ​​​ളം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​വു​​​മെ​​​ന്നും ജി.​​​ആ​​​ർ. അ​​​നി​​​ൽ പ​​​റ​​​ഞ്ഞു. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ന​​​ൽ​​​കേ​​​ണ്ട മൂ​​​ന്നാം ഗ​​​ഡു ന​​​ൽ​​​കാ​​​ത്ത​​​താ​​ണു പ്ര​​​വൃ​​​ത്തി​​​ക​​​ൾ സ്തം​​​ഭ​​​ന​​​ത്തി​​​ലാ​​​കാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നും ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ലാ​​​നി​​​ലെ പാ​​​ളി​​​ച്ച​​​യാ​​ണു കാ​​​ര​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റി​​​ലെ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള 10,183 കോ​​​ടി​​​യു​​​ടെ പ്ലാ​​​ൻ തു​​​ട​​​ർ​​​ന്നെ​​​ങ്കി​​​ൽ ഈ ​​​വ​​​ർ​​​ഷം 57 ശ​​​ത​​​മാ​​​ന​​​മാ​​​യ 5750 കോ​​​ടി കു​​​റ​​​യ്ക്കേ​​​ണ്ടി വ​​​രു​​​മാ​​​യി​​​രു​​​ന്നു. പ​​​തി​​​നാ​​​റാം ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം റൂ​​​റ​​​ൽ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന ഗ്രാ​​​ന്‍റ് കു​​​റ​​​വാ​​​ണ്. പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്ക് 405 കോ​​​ടി​​​യും ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ൾ​​​ക്ക് 2145 കോ​​​ടി​​​യു​​​മാ​​​ണ് വ​​​ക​​​യി​​​രു​​​ത്തി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ 83 ശ​​​ത​​​മാ​​​ന​​​വും ന​​​ഗ​​​ര മേ​​​ഖ​​​ല​​​യാ​​​ണെ​​​ന്ന തെ​​​റ്റാ​​​യ ക​​​ണ​​​ക്കാ​​​ണ് ധ​​​ന​​​കാ​​​ര്യ ക​​​മ്മീഷ​​​ന്‍റേ​​​ത്. കേ​​​ന്ദ്ര​​​വു​​​മാ​​​യി സം​​​സാ​​​രി​​​ച്ച് ഇ​​​ത് പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കും. താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ഫ​​​ണ്ട് വ​​​ക​​​യി​​​രു​​​ത്തു​​​ന്പോ​​​ൾ ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഗ്രാ​​​മ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്കു പ​​​ണം ന​​​ൽ​​​കു​​​മെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, മൂ​​​ന്നാം ഗ​​​ഡു ന​​​ൽ​​​കാ​​​തി​​​രു​​​ന്ന​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നോ​​​ട് അ​​​നു​​​മ​​​തി ചോ​​​ദി​​​ച്ചെ​​​ങ്കി​​​ലും കി​​​ട്ടി​​​യി​​​ല്ല. സ്പി​​​ൽ​​​ഓ​​​വ​​​ർ തു​​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​കം വ​​​ക​​​യി​​​രു​​​ത്ത​​​ൽ ആ​​​വ​​​ശ്യ​​​മി​​​ല്ല. അ​​​ധി​​​ക​​​ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ മ​​​തി. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷാ​​​വ​​​സാ​​​നം 6,000 കോ​​​ടി നീ​​​ക്കി​​​യി​​​രു​​​പ്പു​​​ണ്ട്. അ​​​തി​​​ൽ​​നി​​​ന്ന് സ്പി​​​ൽ​​​ഓ​​​വ​​​റാ​​​യി മൂ​​​ന്നാം ഗ​​​ഡു ന​​​ൽ​​​കാം. ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നി​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യം മൂ​​​ലം ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വാ​​​ക്കൗ​​​ട്ട് ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

ഗു​​​രു​​​വാ​​​യൂ​​​ർ മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ പു​​​തു​​​ക്കും: മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി 16.5 ഏ​​​ക്ക​​​ർ സ്ഥ​​​ലം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പു​​​തി​​​യ മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ അ​​​ട​​​ക്കം ഒ​​​ൻ​​​പ​​​ത് മാ​​​സ​​​ത്തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് യോ​​​ഗ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വെ​​​ർ​​​ച്വ​​​ൽ ക്യൂ ​​​സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ ഗോ​​​ശാ​​​ല മ​​​ല​​​പ്പു​​​റ​​​ത്താ​​​ണു​​​ള്ള​​​ത്. 1300 പ​​​ശു​​​ക്ക​​​ളു​​​ണ്ട്. ഇ​​​തി​​​ൽ 28 പ​​​ശു​​​ക്ക​​​ൾ​​​ക്കാ​​​ണ് ക​​​റ​​​വ​​​യു​​​ള്ള​​​ത്. ഗോ​​​ശാ​​​ല​​​യ്ക്കാ​​​യി ര​​​ണ്ടു തൊ​​​ഴു​​​ത്തു​​​ക​​​ളും നി​​​ർ​​​മി​​​ക്കു​​​മെ​​​ന്ന് എ​​​ൻ.​​​കെ. അ​​​ക്ബ​​​റി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
ശ​ബ​രി​മ​ലയി​ലെ വ​രു​മാ​നം കൊണ്ട്

തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ അ​​​ധീ​​​ന​​​ത​​​യി​​​ൽ 1250 ക്ഷേ​​​ത്ര​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും എ​​​ന്നാ​​​ൽ, ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്ര​​​ത്തി​​​ലെ വ​​​രു​​​മാ​​​നം കൊ​​​ണ്ടാ​​​ണു ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ ആ​​​കെ​​​യു​​​ള്ള ചെ​​​ല​​​വ് ആ​​​കെ വ​​​ര​​​വി​​​നെ അ​​​ധി​​​ക​​​രി​​​ക്കാ​​​ത്ത വി​​​ധ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ചെ​​​ലു​​​ത്തു​​​ന്നു​​​ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാ​ത്രി​കാ​ല പോസ്റ്റ്മോ​ർ​ട്ടത്തിന് സൗ​ക​ര്യ​മൊ​രു​ക്കു​ം

സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ രാ​​​ത്രി​​​കാ​​​ല പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​മെ​​​ന്നും കൂ​​​ടു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി മു​​​ര​​​ളീ​​​ധ​​​ര​​​ൻ അറിയിച്ചു. ഇ​​​തി​​​നാ​​​യി ആ​​​ധു​​​നി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​ക സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണ്. നി​​​ല​​​വി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച് 24 മ​​​ണി​​​ക്കൂ​​​ർ പോ​​​സ്റ്റ്​​​മോ​​​ർ​​​ട്ടം സാ​​​ധ്യ​​​മാ​​​കി​​ല്ലെ​​​ന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up