Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GovernmentPortal

ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ പോ​ർ​ട്ട​ലി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റി എ​ഐ: വെ​ളി​പ്പെ​ടു​ത്തി ആ​ൽ​ബ​നീ​സ്

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റി​​​​ലേ​​​​ക്ക് ഓ​​​​പ്പ​​​​ൺ എ​​​​ഐ ഏ​​​​ജ​​​​ന്‍റ് നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റി​​​​യെ​​​​ന്ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​ന്ത​​ണി ആ​​​​ൽ​​​​ബ​​​​നീ​​​​സ്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​തി​​​​യാ​​​​യ ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടെ​​​​ന്നും ഇ​​​​ക്കാ​​​​ര്യം ഏ​​​​റെ വൈ​​​​കി​​​​യാ​​​​ണ് എ​​​​ഐ ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ച​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ‘മെ​​​​ഡി​​​​കെ​​​​യ​​​​ർ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് റി​​​​പ്പോ​​​​ർ​​​​ട്ടിം​​​​ഗ് സ​​​​ർ​​​​വീ​​​​സ്’ എ​​​​ന്ന പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​യ പോ​​​​ർ​​​​ട്ട​​​​ലി​​​​ലേ​​​​ക്ക് ഓ​​​​പ്പ​​​​ൺ എ​​​​ഐ ഏ​​​​ജ​​​​ന്‍റ് നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ജൂ​​​​ലൈ 18നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഒ​​​​രു സ​​​​ർ​​​​ക്കാ​​​​ർ വെ​​​​ബ്സൈ​​​​റ്റി​​​​ൽ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ എ​​​​ഐ ഏ​​​​ജ​​​​ന്‍റ് സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി പ്ര​​​​വേ​​​​ശി​​​​ച്ച​​​​താ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ദ്യ​​​​ത്തെ സം​​​​ഭ​​​​വ​​​​മാ​​​​ണി​​​​ത്. ആ​​​​രോ​​​​ഗ്യ ചെ​​​​ല​​​​വു​​​​ക​​​​ൾ, മ​​​​രു​​​​ന്ന് സ​​​​ബ്‌​​​​സി​​​​ഡി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഡാ​​​​റ്റ​​​​യാ​​​​ണ് പോ​​​​ർ​​​​ട്ട​​​​ലി​​​​ലു​​​​ള്ള​​​​ത്. വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ളൊ​​​​ന്നും ചോ​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ ജ​​​​ന​​​​റ​​​​ൽ അ​​​​സം​​​​ബ്ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ൽ​​​​ബ​​​​നീ​​​​സ് ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലാ​​​​ണു​​​​ള്ള​​​​ത്. യു​​​​എ​​​​ൻ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലു​​​​ള്ള ഓ​​​​പ്പ​​​​ൺ എ​​​​ഐ ചീ​​​​ഫ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് സാം ​​​​ആ​​​​ൾ​​​​ട്ട്‌​​​​മാ​​​​നു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് ആ​​​​ൽ​​​​ബ​​​​നീ​​​​സ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത്. ഈ ​​​​സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ക്കാ​​​​ൻ ആ​​​​ൾ​​​​ട്ട്മാ​​​​നു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു. എ​​​​ന്താ​​​​ണ് സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ക്കാ​​​​ൻ ക​​​​മ്പ​​​​നി താ​​​​മ​​​​സി​​​​ച്ച​​​​തി​​​​ൽ അ​​​​തൃ​​​​പ്തി​​​​യും പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു; ആ ​​​​വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച രീ​​​​തി​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വ​​​​ാത്ത​​​​താ​​​​യി​​​​രു​​​​ന്നു- ആ​​​​ൽ​​​​ബ​​​​നീ​​​​സ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത​​​​തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഓ​​​​പ്പ​​​​ൺ എ​​​​ഐ​​​​ക്കെ​​​​തി​​​​രേ ക്രി​​​​മി​​​​ന​​​​ൽ കു​​​​റ്റം ചു​​​​മ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ഓ​​​​പ്പ​​​​ൺ​​​​എ​​​​ഐ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് മു​​​​മ്പ് നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ൽ ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തെ​​​​ങ്ങ​​​​നെ​​​​യെ​​​​ന്നും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്നും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. സെ​​​​പ്റ്റം​​​​ബ​​​​ർ 10ന് ​​​​ഓ​​​​പ്പ​​​​ൺ​​​​എ​​​​ഐ ഇ​​​​ക്കാ​​​​ര്യം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു​​​​വ​​​​രെ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റം അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. ഓ​​​​പ്പ​​​​ൺ​​​​എ​​​​ഐ സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും, ആ ​​​​സാ​​​​ഹ​​​​ച​​​​ര്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത​​​​താ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി റി​​​​ച്ചാ​​​​ർ​​​​ഡ് മാ​​​​ർ​​​​ലെ​​​​സ് പ​​​​റ​​​​ഞ്ഞു.

പൊ​​​​തു മെ​​​​ഡി​​​​ക്ക​​​​ൽ ചെ​​​​ല​​​​വു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് പോ​​​​ർ​​​​ട്ട​​​​ലി​​​​ല്‍ ഓ​​​​പ്പ​​​​ൺ​​​​എ​​​​ഐ​​​​യു​​​​ടെ ഏ​​​​ജ​​​​ന്‍റ് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി​​​​യ​​​​ത്. പോ​​​​ര്‍​ട്ട​​​​ലി​​​​ലെ ഫ​​​​യ​​​​ര്‍​വാ​​​​ളു​​​​ക​​​​ള്‍ ത​​​​ട​​​​സം സൃ​​​​ഷ്ടി​​​​ച്ചെ​​​​ങ്കി​​​​ലും പി​​​​ന്മാ​​​​റാ​​​​ൻ എ​​​​ഐ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് ഞെ​​​​ട്ടി​​​​ക്കു​​​​ന്ന വി​​​​വ​​​​രം.

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത് വി​​​​ല​​​​ക്കു​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ സു​​​​ര​​​​ക്ഷാ വി​​​​ല​​​​ക്കു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ‘നോ’ ​​​​എ​​​​ന്ന മ​​​​റു​​​​പ​​​​ടി അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ എ​​​​ഐ ഏ​​​​ജ​​​​ന്‍റ് ത​​​​യാ​​​​റാ​​​​യി​​​​ല്ല. സു​​​​ര​​​​ക്ഷാ മ​​​​തി​​​​ലു​​​​ക​​​​ൾ ഓ​​​​രോ​​​​ന്നാ​​​​യി മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നു​​​​ള്ള വ​​​​ഴി എ​​​​ഐ സ്വ​​​​ന്ത​​​​മാ​​​​യി ക​​​​ണ്ടെ​​​​ത്തി അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​തി​​​​നോ​​​​ട് അ​​​​ങ്ങ​​​​നെ ചെ​​​​യ്യാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നി​​​​ല്ല. അ​​​​താ​​​​ണ് ഞ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക മാ​​​​ർ​​​​ലെ​​​​സ് പ​​​​റ​​​​ഞ്ഞു. എ​​​​ഐ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യെ നി​​​​യ​​​​ന്ത്രി​​​​ച്ച് ലോ​​​​ക​​​​ത്തെ​​​​യും ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​ൻ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ളോ​​​​ട് ഓ​​​​പ്പ​​​​ൺ​​​​എ​​​​ഐ മേ​​​​ധാ​​​​വി ആ​​​​ൾ​​​​ട്ട്‌​​​​മാ​​​​നു​​​​മാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

എ​​​​ഐ ടൂ​​​​ളു​​​​ക​​​​ൾ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും ഓ​​​​ൺ​​​​ലൈ​​​​ൻ സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റു​​​​ന്ന നി​​​​ര​​​​വ​​​​ധി സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും ഒ​​​​ടു​​​​വി​​​​ല​​​​ത്തേ​​​​താ​​​​ണി​​​​ത്.

Latest News

Corehub Up