Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Governor Oath Ceremony

ഗ​വ​ർ​ണ​ർ ഓം​പ്ര​കാ​ശ് മാ​ഥൂ​ർ 23നു ​ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​റാ​യി ഓം​പ്ര​കാ​ശ് മാ​ഥൂ​ർ 23ന് ​ചു​മ​ത​ല​യേ​ൽ​ക്കും. നി​ല​വി​ലെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ 22ന് ​ചു​മ​ത​ല ഒ​ഴി​യും. ത​മി​ഴ്‌​നാ​ട് ഗ​വ​ർ​ണ​റാ​യാ​ണ് ആ​ർ​ലേ​ക്ക​ർ പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

23ന് ​രാ​വി​ലെ 11.30ന് ​ലോ​ക്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൗ​മ​ൻ സെ​ൻ പു​തി​യ ഗ​വ​ർ​ണ​ർ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. നി​ല​വി​ൽ സി​ക്കിം ഗ​വ​ർ​ണ​റാ​യ ഓം​പ്ര​കാ​ശ് മാ​ഥൂ​ർ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​ണ്. 

ബി​ജെ​പി​യു​ടേ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും മു​തി​ർ​ന്ന നേ​താ​വാ​ണ് ഓം ​പ്ര​കാ​ശ് മാ​ഥു​ര്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത വി​ശ്വ​സ്ത​രി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ്. മോ​ദി മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ ഗു​ജ​റാ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ബി​ജെ​പി നേ​താ​വ് അ​യി​രു​ന്നു ഓം​പ്ര​കാ​ശ് മാ​ഥു​ർ. 

Latest News

Corehub Up