കൊല്ലം: ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ആവേശം പകര്‍ന്ന് ലഹരിക്കെതിരേ വണ്‍ മില്യണ്‍ ഗോളടിച്ച് ഗവ. ടിടിഐയിലെ കുട്ടിക്കൂട്ടം. ‘ഒന്നിച്ചു നില്ക്കാം, ഒന്നായെതിര്ക്കാം' എന്ന പരിപാടി പ്രിന്‍സിപ്പല്‍ ഇ.ടി. സജി ലഹരിക്കെതിരേ ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
ലോകം മുഴുവന്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് കാതോര്‍ക്കുമ്പോള്‍ കളിയാണ് ലഹരി എന്ന സന്ദേശം നല്‍കിയാണ് കുട്ടിക്കൂട്ടം ഗോളടിച്ചത്.പരിപാടിക്ക് അധ്യാപകരായ പി.കെ.ഷാജി, ജി.ലെനൊ, എന്‍. പ്രസീദ എന്നിവര്‍ നേതൃത്വം നല്കി.