തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തിയ ഇഡി സംഘത്തെ ആക്രമിച്ച സംഭവത്തിലെ പൊലിസ് നടപടിയെ സമൂഹമാധ്യമത്തിൽ വിമർശിച്ച സിപിഎം നേതാവിനെ അനുകൂലിച്ച ഗ്രേഡ് എസ്ഐക്കു സസ്പെൻഷൻ.
തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആർ.പി. അരവിന്ദനെയാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.ഇഡിയെ ആക്രമിച്ച കേസിലെ പൊലിസ് നടപടിയെ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു സമൂഹമാധ്യമത്തിലൂടെ വിമർശിച്ചിരുന്നു. ഇതിനെ ഗ്രേഡ് എസ്ഐ ആർ.പി. അരവിന്ദൻ അനുകൂലിച്ചു.
അരവിന്ദ് അഭയം എന്ന പ്രൊഫൈലിൽ നിന്നായിരുന്നു അനുകൂലിച്ചത്. തുടർന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രേഡ് എസ്ഐയോടു സിറ്റി പൊലിസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ വിശദീകരണം തേടിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. തുടർന്ന് ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.