Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Graduation

Pathanamthitta

തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ബി​രു​ദ സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ബി​രു​ദ സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം "എ​ക്സെ​ൽ​സീ​യ​ർ 2026' ഇ​ന്നു രാ​വി​ലെ 9.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പൂ​ർ​വ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ​യെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.


എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ്, മാ​ർ​ത്തോ​മ്മ സ​ഭ സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ. തോ​മ​സ് കെ. ​ജേ​ക്ക​ബ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. സ​ർ​വ​ക​ലാ​ശാ​ല റാ​ങ്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ അ​നു​മോ​ദി​ക്കും.


പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​കെ. മാ​ത്യു വ​ര്‍​ക്കി, ട്ര​ഷ​റ​ർ തോ​മ​സ് കോ​ശി, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ന്‍റു അ​ന്നം തോ​മ​സ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നു ആ​ൻ ജ​യിം​സ്, ജെ​ബി ജോ​ൺ​സ​ൺ, അ​ഞ്ജു മ​റി​യം ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

District News

അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ലിം​സാ​റി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

അ​ങ്ക​മാ​ലി: ലി​റ്റി​ൽ ഫ്ല​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് (ലിം​സാ​ർ ) ന​ട​ത്തു​ന്ന ഓ​പ്റ്റോ​മെ​ട്രി, ഫി​സി​യോ​തെ​റാ​പ്പി, മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി, ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സു​ക​ളി​ലെ യുജി വി​ദ്യാ​ർ​ഥിക​ളു​ടെ​യും പി​ജി വി​ദ്യാ​ർ​ഥിക​ളു​ടെ​യും ബി​രു​ദ​ദാ​നം ന​ട​ന്നു.
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ. ​എ​സ് . ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


ച​ട​ങ്ങി​ൽ എ​ൽ​എ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ലാ​ക്ക​പി​ള്ളി, ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പൊ​ൻ​തേ​മ്പി​ള്ളി, എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി​ൻ ക​ള​പു​ര​ക്ക​ൽ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ്റ്റി​ജി ജോ​സ​ഫ്, കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സെ​ബാ​സ്റ്റ്യ​ൻ ജെ. ​പെ​ങ്ങി​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up