Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Graham Staines

ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​ന്‍റെ​യും മ​ക്ക​ളു​ടെ​യും ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് ഇ​ന്ന് 27 വ​യ​സ്

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ മി​​​​ഷ​​​​ണ​​​​റി ഗ്ര​​​​ഹാം സ്റ്റു​​​​വ​​​​ർ​​​​ട്ട് സ്റ്റെ​​​​യി​​​​ൻ​​​​സി​​​​ന്‍റെ​​​​യും മ​​​​ക്ക​​​​ളു​​​​ടെ​​​​യും ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വ​​​​ത്തി​​​​ന് ഇ​​​​ന്ന് 27 വ​​​​യ​​​​സ്. 1999 ജ​​​​നു​​​​വ​​​​രി 22ന് ​​​​ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ കി​​​​യോ​​​​ൺ​​​​ജാ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ​​​​പ്പെ​​​​ട്ട മ​​​​നോ​​​​ഹ​​​​ർ​​​​പു​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ലോ​​​​ക​​​​ത്തെ ന​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

മ​​​​നോ​​​​ഹ​​​​ർ​​​​പു​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ൽ വാ​​​​ർ​​​​ഷി​​​​ക പ്രാ​​​​ർ​​​​ഥ​​​​നാ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നും മെ​​​​ഡി​​​​ക്ക​​​​ൽ ക്യാ​​​​ന്പി​​​​നു​​​​മാ​​​​യി മ​​​​ക്ക​​​​ളാ​​​​യ പ​​​​ത്തു വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ ഫി​​​​ലി​​​​പ്പി​​​​നും ആ​​​​റു വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ തി​​​​മോ​​​​ത്തി​​​​ക്കു​​​​മൊ​​​​പ്പം എ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഗ്ര​​​​ഹാം സ്റ്റെ​​​​യി​​​​ൻ​​​​സ്. അ​​​​തി​​​​ശൈ​​​​ത്യം കാ​​​​ര​​​​ണം ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ​​​​ത​​​​ന്നെ ബാ​​​​രി​​​​പ​​​​ഡ​​​​യി​​​​ലെ വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​തെ അ​​​​ന്ന് അ​​​​വ​​​​ർ അ​​​​വി​​​​ടു​​​​ത്തെ ചെ​​​​റി​​​​യ പ​​​​ള്ളി​​​​ക്കു​​​​പു​​​​റ​​​​ത്ത് ത​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​പ്പി​​​​ൽ കി​​​​ട​​​​ന്നു​​​​റ​​​​ങ്ങാ​​​​മെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ഊ​​​​ട്ടി​​​​യി​​​​ലെ സ്കൂ​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഫി​​​​ലി​​​​പ്പ് അ​​​​വ​​​​ധി​​​​ക്കു വ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും അ​​​​വ​​​​നും അ​​​​നു​​​​ജ​​​​നും സു​​​​വി​​​​ശേ​​​​ഷ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​പ്പ​​​​ന്‍റെ യാ​​​​ത്ര​​​​യി​​​​ൽ ഒ​​​​പ്പം കൂ​​​​ടി. അ​​​​മ്മ ഗ്ലാ​​​​ഡി​​​​സും സ​​​​ഹോ​​​​ദ​​​​രി എ​​​​സ്ത​​​​റും ബാ​​​​രി​​​​പ​​​​ഡ​​​​യി​​​​ലെ വീ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​പ്പ​​​​നും മ​​​​ക്ക​​​​ളും ഉ​​​​റ​​​​ക്ക​​​​മാ​​​​യി.

പ​​​​ക്ഷേ, ഇ​​​​രു​​​​ട്ടി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ കു​​​​പ്ര​​​​സി​​​​ദ്ധ കു​​​​റ്റ​​​​വാ​​​​ളി​​​​യാ​​​​യ ദാ​​​​രാ​​​​സിം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 50 പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഒ​​​​രു സം​​​​ഘം വ​​​​ർ​​​​ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ൾ അ​​​​വി​​​​ടെ​​​​യെ​​​​ത്തി കോ​​​​ടാ​​​​ലി​​​​ക​​​​ളും മ​​​​റ്റ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ജീ​​​​പ്പി​​​​ന്‍റെ ചി​​​​ല്ലു​​​​ക​​​​ൾ പൊ​​​​ട്ടി​​​​ച്ച​​​​ശേ​​​​ഷം തീ​​​​യി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ദേ​​​​ഹ​​​​ത്ത് ആ​​​​ളി​​​​പ്പ​​​​ട​​​​ർ​​​​ന്ന തീ​​​​യു​​​​മാ​​​​യി സ്റ്റെ​​​​യി​​​​ൻ​​​​സും മ​​​​ക്ക​​​​ളും ജീ​​​​പ്പി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും പു​​​​റ​​​​ത്തു​​​​നി​​​​ന്ന​​​​വ​​​​ർ അ​​​​വ​​​​രെ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ക്ര​​​​മി​​​​ച്ച് അ​​​​ക​​​​ത്തേ​​​​ക്കു ത​​​​ള്ളി​​​​യി​​​​ട്ടു. ജീ​​​​പ്പി​​​​നു​​​​ള്ളി​​​​ലെ മ​​​​ര​​​​ണ​​​​വെ​​​​പ്രാ​​​​ളം ഏ​​​​റെ താ​​​​മ​​​​സി​​​​യാ​​​​തെ നി​​​​ല​​​​ച്ചു. 23ന് ​​​​പോ​​​​ലീ​​​​സ് മൃ​​​​ത​​​​ദേ​​​​ഹം പു​​​​റ​​​​ത്തെ​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ അ​​​​വ​​​​ർ പ​​​​ര​​​​സ്പ​​​​രം ആ​​​​ലിം​​​​ഗ​​​​നം ചെ​​​​യ്ത​​​​വി​​​​ധ​​​​മാ​​​​ണു ക​​​​രി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്.

1965ൽ ​​​​ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ സ്റ്റെ​​​​യി​​​​ൻ​​​​സ് ഇ​​​​വാ​​​​ഞ്ച​​​​ലി​​​​ക്ക​​​​ൽ മി​​​​ഷ​​​​ണ​​​​റി സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് മ​​​​യൂ​​​​ർ​​​​ബ​​​​ഞ്ചി​​​​ൽ അം​​​​ഗ​​​​മാ​​​​കു​​​​ക​​​​യും മ​​​​യൂ​​​​ർ​​​​ബ​​​​ഞ്ച് ജി​​​​ല്ല​​​​യി​​​​ലെ കു​​​​ഷ്ഠ​​​​രോ​​​​ഗി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ത​​​​ന്‍റെ ഭ​​​​ർ​​​​ത്താ​​​​വി​​​​നെ​​​​യും മ​​​​ക്ക​​​​ളെ​​​​യും കൊ​​​​ന്ന​​​​വ​​​​രോ​​​​ടു താ​​​​ൻ ക്ഷ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നെ​​​​ന്നും ത​​​​നി​​​​ക്കാ​​​​രോ​​​​ടും വെ​​​​റു​​​​പ്പി​​​​ല്ലെ​​​​ന്നും ഗ്ലാ​​​​ഡി​​​​സ് പി​​​​ന്നീ​​​​ട് പ​​​​റ​​​​ഞ്ഞ​​​​ത് ലോ​​​​ക​​​​മാ​​​​കെ ആ​​​​ശ്ച​​​​ര്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു ശ്ര​​​​വി​​​​ച്ച​​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ദ്യം 51 പേ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പി​​​ന്നീ​​​ട് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​മേ​​​റ്റെ​​​ടു​​​ത്തു. മു​​​ഖ്യ​​​പ്ര​​​തി ദാ​​​രാ​​​സിം​​​ഗ് അ​​​ട​​​ക്കം 14 പേ​​​രെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ചു. പി​​​ന്നീ​​​ട് ഒ​​​ഡീ​​​ഷ ഹൈ​​​ക്കോ​​​ട​​​തി 11 പേ​​​രെ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി വെ​​​റു​​​തെ വി​​​ട്ടു. മു​​​ഖ്യ​​​പ്ര​​​തി ദാ​​​രാ​​​സിം​​​ഗി​​​നു വ​​​ധ​​​ശി​​​ക്ഷ​​​യാ​​​ണു വി​​​ധി​​​ച്ച​​​തെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മാ​​​യി കു​​​റ​​​ച്ചു.

Latest News

Corehub Up