Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GrahamStaine

ഗ്രഹാം സ്റ്റെയിന്‍സിന്‍റെ ഘാതകന്‍ ധാരാ സിംഗിന് ജയില്‍മോചനം

ന്യൂ​​​​ഡ​​​​ല്‍ഹി: 1999ല്‍ ​​​​ഒ​​​​ഡീ​​​​ഷ​​​​യി​​​​ല്‍ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ന്‍ മി​​​​ഷ​​​​ന​​​​റി ഗ്ര​​​​ഹാം സ്റ്റു​​​​വ​​​​ര്‍ട്ട് സ്റ്റെ​​​​യി​​​​ന്‍സി​​​​നെ​​​​യും ര​​​​ണ്ടു ചെ​​​​റി​​​​യ ആ​​​​ണ്‍മ​​​​ക്ക​​​​ളെ​​​​യും ജീ​​​​വ​​​​നോ​​​​ടെ ചു​​​​ട്ടു​​​​കൊ​​​​ന്ന കേ​​​​സി​​​​ല്‍ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​ലു​​​​ള്ള ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ള്‍ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​നാ​​​​യ ധാ​​​​രാ സിം​​​​ഗി​​​​ന് ശി​​​​ക്ഷാ​​​​യി​​​​ള​​​​വ് ന​​​​ല്‍കു​​​​ന്നു.

ഇ​​​​തേ കേ​​​​സി​​​​ല്‍ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​ലാ​​​​യി​​​​രു​​​​ന്ന മ​​​​റ്റൊ​​​​രു പ്ര​​​​തി മ​​​​ഹേ​​​​ന്ദ്ര ഹെം​​​​ബ്രാ​​​​മി​​​​നെ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍ഷം ഏ​​​​പ്രി​​​​ലി​​​​ല്‍ ജ​​​​യി​​​​ലി​​​​ല്‍നി​​​​ന്നു വി​​​​ട്ട​​​​യ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു മു​​​​ഖ്യ​​​​പ്ര​​​​തി​​​​യെ​​​​യും വി​​​​ട്ട​​​​യ​​​​യ്ക്കു​​​​ന്ന​​​​ത്.

ഗ്ര​​​​ഹാം സ്റ്റെ​​​​യി​​​​ന്‍സി​​​​നെ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ത്തും ആ​​​​റും വ​​​​യ​​​​സു മാ​​​​ത്രം പ്രാ​​​​യ​​​​മു​​​​ള്ള ര​​​​ണ്ടു മ​​​​ക്ക​​​​ളെ​​​​യും അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യി ചു​​​​ട്ടു​​​​കൊ​​​​ന്ന കേ​​​​സി​​​​ൽ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വു​​​​ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ര​​​​വീ​​​​ന്ദ്ര പാ​​​​ല്‍ എ​​​​ന്ന ധാ​​​​രാ സിം​​​​ഗി​​​​ന്‍റെ ശി​​​​ക്ഷാ ഇ​​​​ള​​​​വ് (റെ​​​​മി​​​​ഷ​​​​ന്‍) അ​​​​പേ​​​​ക്ഷ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന ശി​​​​ക്ഷാ അ​​​​വ​​​​ലോ​​​​ക​​​​ന സ​​​​മി​​​​തി ഓ​​​​ഗ​​​​സ്റ്റ് 15നു ​​​​മു​​​​മ്പാ​​​​യി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ""അ​​​​ദ്ദേ​​​​ഹ​​​​വും സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നം ആ​​​​ഘോ​​​​ഷി​​​​ക്ക​​​​ട്ടെ. അ​​​​തി​​​​നു മു​​​​മ്പാ​​​​യി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണം''- ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ മ​​​​നോ​​​​ജ് മി​​​​ശ്ര, വി​​​​ജ​​​​യ് ബി​​​​ഷ്‌​​​​ണോ​​​​യി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് പ​​​​റ​​​​ഞ്ഞു.

ധാ​​​​രാ സിം​​​​ഗി​​​​ന്‍റെ ശി​​​​ക്ഷാ​​​​യി​​​​ള​​​​വ് അ​​​​പേ​​​​ക്ഷ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന സ​​​​മി​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ള്‍ ഇ​​​​തു​​​​വ​​​​രെ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഒ​​​​ഡീ​​​​ഷ സ​​​​ര്‍ക്കാ​​​​ര്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. അ​​​​തി​​​​നാ​​​​ല്‍ കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് അ​​​​ല്പ​​​​കാ​​​​ല​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ഒ​​​​ഡീ​​​​ഷ സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ അ​​​​ഭ്യ​​​​ര്‍ഥ​​​​ന സ്വീ​​​​ക​​​​രി​​​​ച്ചു ഒ​​​​രു മാ​​​​സ​​​​ത്തെ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

കേ​​​​സി​​​​ന്‍റെ അ​​​​ടു​​​​ത്ത പ​​​​രി​​​​ഗ​​​​ണ​​​​ന ഓ​​​​ഗ​​​​സ്റ്റ് 19ലേ​​​​ക്കു മാ​​​​റ്റി. അ​​​​തി​​​​നി​​​​ടെ, ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​മി​​​​തി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ മി​​​​ശ്ര​​​​യും ബി​​​​ഷ്ണോ​​​​യും ന​​​​ല്‍കി​​​​യ ഒ​​​​രു പേ​​​​ജു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up