കുവൈറ്റ് സിറ്റി: ഗ്രാൻഡ് ഹൈപ്പർ ഒരുക്കുന്ന ഗ്രാൻഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർ സ്റ്റോറിൽ 50 അടി നീളമുള്ള കൂറ്റൻ കേക്ക് മുറിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്.
രുചിയുടെയും ഓഫറുകളുടെയും ആഘോഷമായി ഒരുക്കിയിരിക്കുന്ന ഫുഡ് ഫെസ്റ്റ്, ഗ്രാൻഡ് ഹൈപ്പറിനെ നെഞ്ചേറ്റിയ ഉപഭോക്താക്കൾക്കുള്ള സ്നേഹസമ്മാനമാണ്. ചടങ്ങിലെ ഏറ്റവും വലിയ ആകർഷണം 50 അടി നീളത്തിൽ ഒരുക്കിയ ഭീമൻ കേക്ക് തന്നെയായിരുന്നു.
ഫഹാഹീൽ സ്റ്റോറിൽ ഒരുക്കിയ ഈ കൂറ്റൻ കേക്ക് കാണാൻ പ്രിയപ്പെട്ട ഉപഭോക്താക്കൾ ആവേശത്തോടെ തടിച്ചുകൂടി. ഉപഭോക്താക്കളുടെ സ്നേഹവും പങ്കാളിത്തവും കൊണ്ട് ഉദ്ഘാടന ചടങ്ങ് അക്ഷരാർഥത്തിൽ അവിസ്മരണീയമായി.
ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അംഗങ്ങൾ, കോർപ്പറേറ്റ് മാനേജർമാർ, കുവൈറ്റിലെ എല്ലാ റീജിയണുകളിൽ നിന്നുമുള്ള ഓപ്പറേഷൻസ് ഹെഡുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളുടെ വലിയ നിരയാണ് ഗ്രാൻഡ് ഹൈപ്പർ ഒരുക്കിയിരിക്കുന്നത്. വീട്ടാവശ്യത്തിനുള്ള പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഫ്രഷ് ഫുഡ് എന്നിവയിലാണ് ആകർഷകമായ ഓഫറുകൾ.
ഓഫറുകൾക്കൊപ്പം ഭക്ഷണപ്രേമികൾക്കും കുടുംബങ്ങൾക്കുമായി ബിരിയാണി മത്സരം, പായസം മത്സരം, കുട്ടികൾക്കായുള്ള കേക്ക് ഡെക്കറേഷൻ മത്സരം തുടങ്ങിയ വിധ്യമാർന്ന മത്സരങ്ങളും ഒരുക്കുന്നുണ്ട്.
പാചകത്തിലെ കൈപ്പുണ്യം തെളിയിക്കാനും കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കാനുമുള്ള മികച്ച വേദിയാകും ഈ മത്സരങ്ങൾ. മത്സരങ്ങളുടെ തീയതി, സ്റ്റോർ, പങ്കെടുക്കേണ്ട വിധം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗ്രാൻഡ് ഹൈപ്പറിന്റെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ അറിയിക്കുന്നതാണ്.