Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GrandPrix

വെ​ര്‍​സ്റ്റ​പ്പ​ന്‍ റി​ട്ടേ​ണ്‍​സ്

മ​നാ​മ: കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഫോ​ര്‍​മു​ല വ​ണ്‍ കാ​റോ​ട്ട​ത്തി​ല്‍ മാ​ക്‌​സ് വെ​ര്‍​സ്റ്റ​പ്പ​നു ജ​യം. 2026 ബഹ്‌​റി​ന്‍ ഗ്രാ​ന്‍​ഡ് പ്രീ​യി​ല്‍ റെ​ഡ്ബു​ള്ളി​ന്‍റെ ഡ​ച്ച് ഡ്രൈ​വ​റാ​യ വെ​ര്‍​സ്റ്റ​പ്പ​ന്‍ വെ​ന്നി​ക്കൊ​ടി​പാ​റി​ച്ചു. ഇ​തി​നു തൊ​ട്ടു​മു​മ്പു ന​ട​ന്ന സ്പാ​നി​ഷ് ഗ്രാ​ന്‍​ഡ്പ്രീ​യി​ലും (സെ​പ്റ്റം​ബ​ര്‍ 13) അ​സ​ര്‍​ബൈ​ജാ​ന്‍ ഗ്രാ​ന്‍​ഡ്പ്രീ​യി​ലും (സെ​പ്റ്റം​ബ​ര്‍ 26) മാ​ക്‌​സ് വെ​ര്‍​സ്റ്റ​പ്പ​ന്‍ ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ പോ​ഡി​യം ഫി​നി​ഷിം​ഗ് ന​ട​ത്തി​യി​രു​ന്നു.

മെ​ഴ്‌​സി​ഡ​സി​ന്‍റെ ഇ​റ്റാ​ലി​യ​ന്‍ ഡ്രൈ​വ​ര്‍ കി​മി അ​ന്‍റോ​നെ​ല്ലി, ഫെ​രാ​രി​യു​ടെ ബ്രി​ട്ടീ​ഷ് ഡ്രൈ​വ​ര്‍ ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ്‍ എ​ന്നി​വ​രെ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളി​യാ​ണ് വെ​ര്‍​സ്റ്റ​പ്പ​ന്‍റെ ജ​യം.

2026 എ​ഫ് വ​ണ്‍ സീ​സ​ണി​ല്‍ വെ​ര്‍​സ്റ്റ​പ്പ​ന്‍ ഒ​ന്നാ​മ​തു ഫി​നി​ഷ് ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. 2025 ഡി​സം​ബ​ര്‍ ഏ​ഴി​നു ന​ട​ന്ന അ​ബു​ദാ​ബി ഗ്രാ​ന്‍​ഡ്പ്രീ​യി​ലാ​ണ് ഈ ​ഡ​ച്ച് ഡ്രൈ​വ​ര്‍ ഇ​തി​നു മു​മ്പ് ജേ​താ​വാ​യ​ത്.

2026 സീ​സ​ണി​ലെ അ​ടു​ത്ത മ​ത്സ​രം 11നു ​ന​ട​ക്കാ​നി​രി​ക്കു​ന്ന സിം​ഗ​പ്പു​ര്‍ ഗ്രാ​ന്‍​ഡ്പ്രീ​യാ​ണ്. ഈ ​സീ​സ​ണി​ലെ ഡ്രൈ​വേ​ഴ്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഴ്‌​സി​ഡ​സി​ന്‍റെ കി​മി അ​ന്‍റോ​നെ​ല്ലി​ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത് (320 പോ​യി​ന്‍റ്).

അ​ന്‍റോ​നെ​ല്ലി​യു​ടെ സ​ഹ​ഡ്രൈ​വ​റാ​യ മെ​ഴ്‌​സി​ഡ​സി​ന്‍റെ ജോ​ര്‍​ജ് റ​സ​ല്‍ 236 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തു​ണ്ട്. ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ്‍ (214) ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 188 പോ​യി​ന്‍റു​മാ​യി മാ​ക്‌​സ് വെ​ര്‍​സ്റ്റ​പ്പ​ന്‍ ആ​റാം സ്ഥാ​ന​ത്താ​ണ്.

Latest News

Corehub Up