Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GrandSlam

കണ്ണീരായി ജോക്കോ

ന്യൂ​യോ​ര്‍​ക്ക്: 25-ാം ഗ്രാ​ന്‍​ഡ്‌​സ്‌ലാം ​സിം​ഗി​ള്‍​സ് കി​രീ​ടം എ​ന്ന റി​ക്കാ​ര്‍​ഡി​നാ​യു​ള്ള സെ​ര്‍​ബി​യ​ന്‍ ടെ​ന്നീ​സ് ഇ​തി​ഹാ​സം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്‍റെ കാ​ത്തി​രി​പ്പി​പ്പി​ന് ക​ണ്ണീ​രു​പ്പ്.

2026 സീ​സ​ണി​ലെ അ​വ​സാ​ന ഗ്രാ​ന്‍​ഡ്‌​സ്‌ലാം ​ടൂ​ര്‍​ണ​മെ​ന്‍റാ​യ യു​എ​സ് ഓ​പ്പ​ണി​ന്‍റെ ആ​ദ്യ​റൗ​ണ്ടി​ല്‍ ജോ​ക്കോ​വി​ച്ച് പു​റ​ത്ത്.

48-ാം റാ​ങ്കു​കാ​ര​നാ​യ അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം മ​രി​യാ​നോ ന​വോ​ണി​നോ​ട് അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ജോ​ക്കോ​വി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടു. നാ​ലാം സീ​ഡാ​യ ജോ​ക്കോ​വി​ച്ച് ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ള്‍ നേ​ടി. എ​ന്നാ​ല്‍, നി​ര്‍​ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റി​ല്‍ 3-1നു ​പി​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ പ​രി​ക്കി​ന്‍റെ വേ​ട്ട​യാ​ട​ല്‍. അ​തോ​ടെ മാ​ന​സി​ക​മാ​യും ജോ​ക്കോ ത​ക​ര്‍​ന്നു.

ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കി. അ​വ​സാ​ന സെ​റ്റി​ല്‍ പി​ന്നീ​ട് ഒ​രു പോ​യി​ന്‍റ് പോ​ലും നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. സ്‌​കോ​ര്‍: 6-7 (5-7), 7-5, 6-4, 2-6, 1-6. മു​പ്പ​ത്തൊ​മ്പ​തു​കാ​ര​നാ​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ ആ​ദ്യ​റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യം.

Latest News

Corehub Up