പാലാ: കാര്‍ഷികരംഗത്ത് നൂതനമായ ആശയങ്ങള്‍ മുന്‍നിർത്തിയുള്ള നവ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ സമ്മാനത്തുകയെന്ന വിധം ഗ്രാന്റ് അനുവദിക്കുമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രികള്‍ച്ചര്‍ ഇന്‍കുബേഷന്‍ മേധാവി ഡോ. കെ.പി. സുരേഷ് പറഞ്ഞു.
പഴം, പച്ചക്കറി മേഖലയിലെ ഭക്ഷ്യോത്പന്ന സംസ്കരണ സംരംഭകത്വ സാധ്യതകള്‍ സംബന്ധിച്ച് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച സംരംഭകത്വ അറിവരങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിച്ചു.
അസി. ഡയറകര്‍ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, പ്രോജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍ പി.വി. ജോര്‍ജ് പുരയിടം, അക്കൗണ്ട്സ് ഓഫീസര്‍ ഷീബ ബെന്നി, ഗ്രീന്മാള എഫ്പിഒ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തോമസ് പോള്‍, പാലാ സാന്തോം എഫ്പിഒ ചെയര്മാന് സിബി കണിയാംപടി, അഗ്രിമ കര്‍ഷക മാര്‍ക്കറ്റ് മാനേജര്‍ ടോണി ജോസഫ്, ത്രിഡി ഫുഡ് പ്രൊഡക്ട്സ് ഡയറക്ടര്‍ ലിന്‍സി ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു. സോണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ സൗമ്യ ജയിംസ്, ജിജി സിന്റോ, ശാന്തമ്മ ജോസഫ്, ടോണി സണ്ണി, ഷില്‍ജോ ഈറ്റയ്ക്കക്കുന്നേല്‍, വി.ടി. ജിജിമോന്, പി.ജെ. മാത്യു, ജോസഫ് പൂവക്കോട്ട്, ജോസ് കെ. ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.