Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GravitronRide

Viral

കാ​ക്കി​യി​ലെ കു​ട്ടി​ത്തം! ഗ്രാ​വി​ട്രോ​ൺ റൈ​ഡി​ൽ ക​യ​റി പേ​ടി​ച്ച​ര​ണ്ട പൊ​ലി​സു​കാ​രു​ടെ വീ​ഡി​യോ വൈ​റ​ൽ

സാ​ധാ​ര​ണ മേ​ള​ക​ളി​ലും അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്കു​ക​ളി​ലും കാ​ണാ​റു​ള്ള 'ഗ്രാ​വി​ട്രോ​ൺ' അ​ല്ലെ​ങ്കി​ൽ 'സ്റ്റി​ക്കി വാ​ൾ' റൈ​ഡി​ൽ ക​യ​റി​യ കു​റ​ച്ച് പൊ​ലി​സു​കാ​രു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി ക​ർ​ശ​ന നി​ല​പാ​ടു​ക​ളി​ലും ജോ​ലി​ത്തി​ര​ക്കു​ക​ളി​ലും കാ​ണാ​റു​ള്ള കാ​ക്കി യൂ​ണി​ഫോ​മു​കാ​ർ, റൈ​ഡി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന വേ​ഗ​ത​യി​ൽ ഭ​യ​വും ആ​വേ​ശ​വും മാ​റി​മാ​റി പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​ണ് കാ​ഴ്ച​ക്കാ​രെ ഏ​റെ ര​സി​പ്പി​ക്കു​ന്ന​ത്.

വൃ​ത്താ​കൃ​തി​യി​ലു​ള്ള വ​ലി​യൊ​രു അ​റ​യ്ക്കു​ള്ളി​ൽ ആ​ളു​ക​ളെ നി​ർ​ത്തി അ​തി​വേ​ഗം ക​റ​ക്കു​ന്ന​താ​ണ് ഈ ​വി​നോ​ദോ​പാ​ധി. റൈ​ഡി​ന്‍റെ വേ​ഗ​ത കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് രൂ​പ​പ്പെ​ടു​ന്ന മ​ർ​ദ്ദം കാ​ര​ണം റൈ​ഡി​ൽ ഉ​ള്ള​വ​ർ ഭി​ത്തി​യോ​ട് ഒ​ട്ടി​പ്പി​ടി​ച്ചി​രി​ക്കും.

റൈ​ഡ് പൂ​ർ​ണ വേ​ഗ​ത്തി​ലെ​ത്തു​മ്പോ​ൾ അ​ടി​യി​ലു​ള്ള ത​റ താ​ഴേ​ക്ക് മാ​റു​ന്ന​തോ​ടെ ആ​ളു​ക​ൾ നി​ല​ത്തു വീ​ഴാ​തെ ഭി​ത്തി​യി​ൽ ഒ​ട്ടി​പ്പി​ടി​ച്ച് അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന​തു​പോ​ലെ​യു​ള്ള അ​പൂ​ർ​വ അ​നു​ഭ​വം ഇ​ത് സ​മ്മാ​നി​ക്കു​ന്നു.

ഈ ​കൗ​തു​ക​ക​ര​മാ​യ അ​നു​ഭ​വം ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യ പൊ​ലി​സു​കാ​രി​ൽ ചി​ല​ർ ഏ​റെ ആ​വേ​ശ​ത്തോ​ടെ ചി​രി​ച്ചു​ല്ല​സി​ച്ച് യാ​ത്ര ആ​സ്വ​ദി​ച്ച​പ്പോ​ൾ, മ​റ്റു​ചി​ല​ർ ഭ​യം കൊ​ണ്ട് ക​ണ്ണു​ക​ൾ ഇ​റു​കി അ​ട​ച്ച് പ​ത​റി​പ്പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​തി​വേ​ഗം പ്ര​ച​രി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ൾ വ​ള​രെ കൗ​തു​ക​ത്തോ​ടെ​യും ചി​രി​യോ​ടെ​യു​മാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up