Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Britain Eparchy

Europe

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ മീറ്റിംഗ്​ ബ​ർ​മിം​ഗ്ഹാ​മി​ൽ സംഘടിപ്പിച്ചു

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ മീ​റ്റി​ങ് ബ​ർ​മിം​ഗ്ഹാ​മി​ലെ മേ​രി വെ​യി​ലി​ലു​ള്ള ഔ​ർ ലേ​ഡി ഓ​ഫ് അ​സം​പ്‌​ഷ​ൻ പ​ള്ളി​യി​ലും മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ ഹൗ​സി​ൽ സംഘടിപ്പിച്ചു. രാ​വി​ലെ ഖു​ഥ്ആ( യാ​മ​പ്രാ​ർ​ത്ഥ​ന) പ്രാ​ർ​ഥനയോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് വെ​രി റെ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, പാ​സ്റ്റ​റ​ൽ ഹൗ​സ് ഡ​യ​റ​ക്ട​ർ റവ. ഫാ. ​ജി​സ്മോ​ൻ കീ​രാ​ൻ​ത​ട​ത്തി​ൽ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ച്ചു. റ​വ ഡോ. ​ജോ​ൺ പു​ളി​ന്താ​ന​ത്ത് അ​ടു​ത്ത പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള പ്രാ​ഥ​മി​ക രേ​ഖ അ​വ​ത​രി​പ്പി​ച്ചു . രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ റ​വ. ഫാ. ​ജോ മൂ​ല​ശ്ശേ​രി വിസി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റോ​മി​ൽ​സ് മാ​ത്യു മു​രി​ങ്ങ​മ​റ്റ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

രൂ​പ​ത​യു​ടെ മു​ൻ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​വും വ​രും​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ കോ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ രൂ​പ​ത സി​ഐ​ഒ ട്ര​സ്റ്റി ആ​ൻ​സി ജാ​ക്സ​ൺ ക്രോ​ഡീ​ക​രി​ച്ച് അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് അ​ഭി​വ​ന്ദ്യ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പ​ണ​ത്തി​ൽ രൂ​പ​ത കൂ​രി​യ അം​ഗ​ങ്ങ​ളും മ​റ്റു വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി. "ന​മ്മു​ടെ ഹൃ​ദ​യ​വും ആ​ത്മാ​വും ശ​രീ​ര​വും മ​ന​സ്സും എ​ല്ലാം ക​ർ​ത്താ​വി​ന് ന​ൽ​കി​യാ​ൽ മാ​ത്ര​മേ നി​ത്യ​ജീ​വ​ൻ അ​വ​കാ​ശ​മാ​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും, ഈ​ശോ​യെ ല​ഭി​ക്കാ​നും അ​വ​നോ​ട് ഒ​ന്നാ​കു​വാ​നും വേ​ണ്ടി​യാ​ക​ണം വി​ശ്വാ​സി​യു​ടെ ജീ​വി​തം" എ​ന്നും അ​ഭി​വ​ന്ദ്യ പി​താ​വ് വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ ന​ൽ​കി​യ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു.

ബി​ർ​മിം​ഗ് ഹാം ​റീ​ജി​യ​ണ​ൽ കൗ​ൺ​സി​ൽ സെ​ക്രെ​ട്ട​റി ദാ​സ​ൻ നെ​റ്റി​ക്കാ​ട​ൻ സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി അ​ർ​പ്പി​ച്ചു. കോ​ർ ക​മ്മ​റ്റി അം​ഗം ജെ​യ്‌​സ​മ്മ ബി​ജോ തോ​മ​സ് സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Latest News

Corehub Up