തലോർ (തൃശൂർ): ഫിയാത്ത് മിഷൻ തലോർ ജെറൂസലെം ധ്യാനകേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഏഴാമതു ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് ഷംഷാബാദ് അതിരൂപതാധ്യക്ഷന് മാര് പ്രിന്സ് ആന്റണി പാണേങ്ങാടന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ തുടക്കമായി. തുടര്ന്നു കൊഹിമ രൂപതാധ്യക്ഷന് ഡോ. ജെയിംസ് തോപ്പില് എക്സിബിഷന് ഹാള് ഉദ്ഘാടനം നിര്വഹിച്ചു.
ബിഷപ് മാര് ബോസ്കോ പുത്തൂര്, ഗുഡ്ഗാവ് ബിഷപ് ഡോ. തോമസ് മാര് അന്തോണിയോസ്, ഹൊസൂര് ബിഷപ് മാര് സെബാസ്റ്റ്യന് പൊഴോലിപ്പറമ്പില്, ഇറ്റാനഗര് ബിഷപ് ഡോ. ബെന്നി വര്ഗീസ് എടത്തട്ടേല്, സിഎംഐ സഭ ദേവമാതാ പ്രോവിന്ഷ്യൽ ഫാ. ജോസ് നന്തിക്കര, ജെറൂസലെം ധ്യാനകേന്ദ്രം ഡയറക്ടര് ഫാ. ഡേവിസ് പട്ടത്ത്, അഡ്മിനിസ്ട്രേറ്റര് ഫാ. ജോ പാച്ചേരിയില്, ഫിയാത്ത് മിഷന് ചെയര്മാന് സീറ്റ്ലി ജോര്ജ്, മിഷന് കോണ്ഗ്രസ് കോഓര്ഡിനേറ്റര് സിജോ ഔസേഫ് എന്നിവര് സന്നിഹിതരായിരുന്നു.
ഇന്നു രാവിലെ ഒന്പതിനു പാലക്കാട് ബിഷപ് മാര് പീറ്റര് കൊച്ചുപുരയ്ക്കല് വിശുദ്ധ കുർബാന അര്പ്പിക്കും. രാവിലെ പത്തുമുതല് ഉച്ചയ്ക്കുശേഷം മൂന്നുവരെ സിസ്റ്റേഴ്സ് ഗാതറിംഗ് നടക്കും. ബിഷപ് ഡോ. അലക്സ് വടക്കുംതല പങ്കെടുക്കും. 5.30നു മുണ്ടൂര് മൗണ്ട് കാര്മല് ഇടവകയിലും പീച്ചി സെന്റ് ജോര്ജ് മലങ്കര ഇടവകയിലും മിഷന് ഔട്ട്റീച്ച്. എന്നും രാവിലെ ഒന്പതിനു ബിഷപ്പുമാർ അര്പ്പിക്കുന്ന വിശുദ്ധകുർബാനയോടെയാണു മിഷന് കോണ്ഗ്രസ് ആരംഭിക്കുക.