ബർമിംഗ്ഹാം: പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും "പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി' സന്യാസസമൂഹത്തിന്റെ സ്ഥാപകനും അഭിഷേകാഗ്നി കൺവൻഷനുകളുടെ നേതൃശുശ്രൂഷകനുമായ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന "ഗ്രേറ്റ് എവേക്കനിംഗ്' ഇംഗ്ലീഷ് കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഓഗസ്റ്റ് ഒന്നിന് ബർമിംഗ്ഹാമിൽ നടക്കും.
ബർമിംഗ്ഹാമിലെ ബെഥേൽ കൺവൻഷൻ സെന്ററിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകുന്നേരം 4.30ന് സമാപിക്കും. ഇംഗ്ലണ്ട് & വെയിൽസ് കത്തോലിക്കാ ബിഷപ് കോൺഫറൻസിന്റെ മിഷൻ ഡയറക്ടറായ അബട്ട് ഹ്യൂ അലൻ വിശുദ്ധ കുർബാന അർപ്പിക്കും.
ഫാ. സേവ്യർഖാൻ വട്ടായിൽ മുഖ്യപ്രഭാഷണം നടത്തുകയും രോഗശാന്തി ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. എഎഫ്സിഎം യുകെയിൽ നിന്നുള്ള ഫാ. ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും.
പ്രധാന ആകർഷണങ്ങളും സൗകര്യങ്ങളും:
സംഗീതാരാധന: പ്രശസ്ത ആരാധനാ ബാൻഡായ "വൺ ഹോപ്പ് പ്രൊജക്റ്റ്' സംഗീതാരാധന നയിക്കും.
ശുശ്രൂഷകൾ: ജപമാല പ്രദക്ഷിണം, സ്തുതി ആരാധന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് അന്നത്തെ പ്രധാന ശുശ്രൂഷകൾ.
ആത്മീയ സഹായം: കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും പ്രത്യേക സൗകര്യമുണ്ടായിരിക്കും.
കുട്ടികൾക്ക് പ്രത്യേക ക്ലാസ്: കുട്ടികൾക്കായി സമാന്തര ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.
യാത്രാസൗകര്യം: യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 29 കേന്ദ്രങ്ങളിൽ നിന്ന് കൺവൻഷൻ നഗരിയിലേക്ക് പ്രത്യേക കോച്ച് (ബസ്) സൗകര്യം ഉണ്ടായിരിക്കും.
പാർക്കിംഗ്: കൺവൻഷൻ നഗരിയിൽ സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
പരിശുദ്ധാത്മാവിന്റെ ശക്തിയാൽ യേശുനാഥന്റെ സ്നേഹവും കാരുണ്യവും രോഗശാന്തിയും അനുഭവിക്കാനും വിശ്വാസത്തിൽ നവീകരിക്കപ്പെടുവാനും ഈ മഹത്തായ ദിവസത്തിലേക്ക് ഏവരെയും എഎഫ്സിഎം യുകെ ടീം സ്വാഗതം ചെയ്യുന്നു.
പ്രവേശനം തികച്ചും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: afcmuk.org, ഫോൺ: ജോസഫ് - 07506810177, വിൽസൺ -07956381337.