Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GreatShepherd

സ്വർഗത്തിൽ സമ്പാദ‍്യമൊരുക്കുന്ന വലിയ ഇടയൻ
ക​​​ർ​​​ദി​​​നാ​​​ള്‍ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വയുടെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി നാളെ

സ്വർ​​​ഗ​​​ത്തി​​​ൽ സ​​​മ്പാ​​​ദ‍്യ​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തു ക​​​ള്ള​​​ന്മാ​​​ർ മോ​​​ഷ്ടി​​​ക്കു​​​ക​​​യോ ചി​​​ത​​​ല​​​രി​​​ക്കു​​​ക​​​യോ ഇ​​​ല്ലെ​​​ന്നും പ​​​ഠി​​​പ്പി​​​ച്ച ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യെ പി​​​ൻ​​​ചെ​​​ല്ലു​​​ന്ന വ​​​ലി​​​യ​​​ ഇ​​​ട​​​യ​​​ന് മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി നി​​​റ​​​വ്. മ​​​​​ല​​​​​ങ്ക​​​​​ര ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ള്‍ മാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്ക ബാ​​​​​വ നാ​​​ളെ മെ​​​​​ത്രാ​​​​​ഭി​​​​​ഷേ​​​​​ക​​​​​ത്തി​​​​​ന്‍റെ ര​​​​​ജ​​​​​ത​​​​​ജൂ​​​​​ബി​​​​​ലി​​​യി​​​ലെ​​​ത്തും.

ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യെ ധീ​​​ര​​​മാ​​​യി ന​​​യി​​​ക്കു​​​ന്ന മാ​​​ർ ലെ​​​യോ മാ​​​ർ​​​പാ​​​പ്പ​​​യ്ക്കൊ​​​പ്പ​​​മു​​​ള്ള ക​​​ർ​​​ദി​​​നാ​​​ൾ എ​​​ന്ന ഉ​​​ന്ന​​​തപ​​​ദ​​​വി​​​യു​​​ടെ ദൗ​​​ത‍്യം കാ​​​ര‍്യ​​​ക്ഷ​​​മ​​​മാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം മ​​​​​ല​​​​​ങ്ക​​​​​ര ക​​​​​ത്തോ​​​​​ലി​​​​​ക്കാ ​​സ​​​​​ഭ​​​​​യു​​​​​ടെ വ​​​ള​​​ർ​​​ച്ച​​​യും കെ​​​ട്ടു​​​റ​​​പ്പും ഭ​​​ദ്ര​​​മാ​​​ക്കാ​​​ൻ അ​​​ക്ഷീ​​​ണം യ​​​ത്നി​​​ക്കു​​​ന്ന മാ​​​​​ർ ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്ക ബാ​​​​​വ എ​​​ല്ലാ മ​​​നു​​​ഷ‍്യ​​​ർ​​​ക്കും പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കു​​​ന്ന​​​ത് വ​​​ലി​​​യൊ​​​രു മാ​​​തൃ​​​കകൂ​​​ടി​​​യാ​​​ണ്. ത​​​നി​​​ക്കു ല​​​ഭി​​​ച്ച കു​​​ടും​​​ബ​​​സ്വ​​​ത്ത് അ​​​ദ്ദേ​​​ഹം വി​​​നി​​​യോ​​​ഗി​​​ച്ച​​​തു​​ത​​​ന്നെ​​​യാ​​​ണ് ഈ ​​​മാ​​​തൃ​​​ക​​​യു​​​ടെ നേ​​​ർ​​​സാ​​​ക്ഷ‍്യ​​​വും. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ദ്ദേ​​​ഹ​​ത്തി​​ന്‍റെ വാ​​ക്കു​​ക​​ൾ:

“എ​​​​​നി​​​​​ക്ക് ഒ​​​​​ത്തി​​​​​രി സ്ഥ​​​​​ല​​​​​മൊ​​​​​ന്നു​​​​​മി​​​​​ല്ല. അ​​​​​തു​​​​​പോ​​​​​ലും അ​​​​​ടു​​​​​ത്ത നാ​​​​​ളി​​​​​ലാ​​​​​ണ് അ​​​​​റി​​​​​ഞ്ഞ​​​​​ത്. എ​​​​​ന്‍റെ പി​​​​​താ​​​​​വ് എ​​​​​നി​​​​​ക്ക് മാ​​​​​റ്റി​​​വ​​​​​ച്ചി​​​​​രു​​​​​ന്ന കു​​​​​ടും​​​​​ബ​​​​​സ്വ​​​​​ത്ത് ജൂ​​​​​ബി​​​​​ലി പ്ര​​​​​മാ​​​​​ണി​​​​​ച്ചു​​ ഭ​​​​​വ​​​​​ന​​​​​മി​​​​​ല്ലാ​​​​​ത്ത മൂ​​​​​ന്നു​​​​​ വീ​​​​​ട്ടു​​​​​കാ​​​​​ർ​​​​​ക്കാ​​​​​യി വി​​​​​ട്ടു​​​​​ന​​​​​ൽ​​​​​കി. അ​​​​​വി​​​​​ടെ​​​​​ മൂ​​​​​ന്നു ഭ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ന്നു. അ​​​​​തി​​​​​ന്‍റെ താ​​​​​ക്കോ​​​​​ലു​​​​​ക​​​​​ൾ നാ​​​ളെ ജൂ​​​ബി​​​ലി​​​ദി​​​ന​​​ത്തി​​​ൽ കൈ​​​​​മാ​​​​​റും. ഇ​​​​​നി എ​​​​​ന്‍റെ പേ​​​​​രി​​​​​ൽ ഈ ​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ സ്വ​​​​​ത്തു​​​​​ക​​​​​ളോ ഭ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളോ ഒ​​​​​ന്നു​​​​​മി​​​​​ല്ല. രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ സ്വ​​​​​ത്തു​​​​​ക​​​​​ളെ​​​​​ല്ലാം ന​​​​​ട​​​​​ത്തി​​​​​പ്പു​​​​​കാ​​​​​ര​​​​​ൻ എ​​​​​ന്ന​​​​​ നി​​​​​ല​​​​​യി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണ്. ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ പു​​​​​ല​​​​​ർ​​​​​ത്തി​​​​​വ​​​​​രു​​​​​ന്ന നി​​​​​ഷ്ഠ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​ മാ​​​​​ത്ര​​​​​മേ ഇ​​​​​തി​​​​​നെ കാ​​​​​ണാ​​​​​ൻ ക​​​​​ഴി​​​​​യൂ.”

ക്രൈ​​​​​സ്ത​​​​​വ​​​​​മൂ​​​​​ല്യ​​​​​ങ്ങ​​​​​ള്‍ മു​​​​​റു​​​​​കെപ്പിടി​​​​​ക്കു​​​​​ക​​​​​യും നി​​​​​ഷ്ഠ​​​​​യോ​​​​​ടെ കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യും പ്ര​​​​​വൃ​​​​​ത്തി​​​​​യി​​​​​ല്‍ കൊ​​​​​ണ്ടു​​​​​വ​​​​​രി​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ൽ വീ​​​​​ഴ്ച വ​​​​​രു​​​​​ത്താ​​​​​ൻ ത​​​​​യാ​​​​​റാ​​​​​കാ​​​​​ത്ത ആ​​​​​ത്മീ​​​​​യാ​​​​​ചാ​​​​​ര്യ​​​​​ന്‍റെ ധീ​​​​​ര​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ട് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ദ​​​​​ർ​​​​​ശി​​​​​ക്കാ​​​​​ൻ​​ സാ​​​​​ധി​​​​​ക്കും. മെ​​​​​ത്രാ​​​​​ഭി​​​​​ഷേ​​​​​ക​​​​​ത്തി​​​​​ന്‍റെ ര​​​​​ജ​​​​​ത​​​​​ജൂ​​​​​ബി​​​​​ലി വേ​​​ള​​​യി​​​ൽ അ​​​ദ്ദേ​​​ഹം ദീ​​​പി​​​ക​​​യോ​​​ടു മ​​​ന​​​സു തു​​​റ​​​ന്നു.

ക്രൈ​​​​​സ്ത​​​​​വ​​​​​ മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ എ​​​ന്തെ​​​ല്ലാ​​​മാ​​​ണ്?

ക്രൈ​​​​​സ്ത​​​​​വ​​​​​ മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​ർ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ക​​​​​ട​​​​​ന്നുപോ​​​​​കു​​​​​ന്ന​​​​​ത്. ഏ​​​​​ഷ്യ​​​​​യി​​​​​ലും ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലും മാ​​​​​ത്ര​​​​​മ​​​​​ല്ല ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലും മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​ർ നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത് അ​​​​​തി​​​​​ക്രൂ​​​​​ര​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളാ​​​​​ണ്. ദേ​​​​​വാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ പ്രാ​​​​​ർ​​​​​ഥി​​​​​ച്ചു​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന ഭ​​​​​ക്ത​​​​​ന്‍റെ ക​​​​​ഴു​​​​​ത്ത് അ​​​​​റ​​​​​ത്തു​​​​​മാ​​​​​റ്റു​​​​​ന്ന കി​​​​​രാ​​​​​ത​​​​​മാ​​​​​യ ചെ​​​​​യ്തി​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​കു​​​​​ന്നു.​​ ഇ​​​​​തി​​​​​നെ ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ പ​​​​​റ്റു​​​​​മോ‍? നീ ​​​​​ഇ​​​​​നി സം​​​​​സാ​​​​​രി​​​​​ക്കേ​​​​​ണ്ട. നീ ​​​​​ഇ​​​​​നി പ്രാ​​​​​ർ​​​​​ഥി​​​​​ക്കേ​​​​​ണ്ട. നീ ​​​​​പ​​​​​റ​​​​​ഞ്ഞ ന​​​​​ല്ല കാ​​​​​ര്യ​​​​​മൊ​​​​​ന്നും ഇ​​​​​നി ആ​​​​​രോ​​​​​ടും പ​​​​​റ​​​​​യേ​​​​​ണ്ട- ഇ​​​​​താ​​​​​ണ് മി​​​​​ഷ​​​​​ന​​​​​റി അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന പ്ര​​​​​തി​​​​​സ​​​​​ന്ധി. നി​​​​​ന്‍റെ മ​​​​​ത​​​​​ത്തി​​​​​ന്‍റെ വ​​​​​ലി​​​​​പ്പം മ​​​​​റ്റൊ​​​​​രാ​​​​​ളു​​​​​ടെ മ​​​​​ത​​​​​ത്തി​​​​​ന്‍റെ ദൗ​​​​​ർ​​​​​ബ​​​​​ല്യ​​​​​മാ​​​​​യി അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ല.​​ അ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു സ​​​​​മീ​​​​​പ​​​​​നം വ​​​​​രു​​​​​ന്പോ​​​​​ൾ നി​​​​​ന്‍റെ ​​വി​​​​​ശ്വാ​​​​​സം​​​ത​​​​​ന്നെ സം​​​​​ശ​​​​​യാ​​​​​സ്പ​​​​​ദ​​​​​മാ​​​​​കും. മ​​​​​ത​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ, മ​​​​​ത​​​​​ബോ​​​​​ധ​​​​​ന​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ വെ​​​​​റു​​​​​പ്പ് ഉ​​​​​ണ്ടാ​​​​​ക്കു​​​​​ന്ന​​​​​തൊ​​​​​ന്നും ആ​​​​​രു​​​​​ടെ​​​​​ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നും ഉ​​​​​ണ്ടാ​​​​​കാ​​​​​ൻ​​​​​ പാ​​​​​ടി​​​​​ല്ല.

രാ​​​​​ജ്യ​​​​​ത്തും വി​​​​​ദേ​​​​​ശ​​​​​ത്തും ക്രി​​​​​സ്ത്യ​​​​​ൻ​​​​​ മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​ർ വ​​​​​ധ​​​​​ഭീ​​​​​ഷ​​​​​ണി നേ​​​​​രി​​​​​ടു​​​​​ന്നു,സി​​​​​ബി​​​​​സി​​​​​ഐ​​​​​യു​​​​​ടെ മു​​​​​ൻ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ എ​​​​​ന്ന​​​​​ നി​​​​​ല​​​​​യി​​​​​ൽ അ​​​​​ങ്ങ​​​​​യു​​​​​ടെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലും നി​​​​​ല​​​​​പാ​​​​​ടും എ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ്?

യേ​​​​​ശു​​​​​ക​​​​​ർ​​​​​ത്താ​​​​​വ് ത​​​​​ന്നെ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്, പ​​​​​ച്ച​​​​​മ​​​​​ര​​​​​ത്തോ​​​​​ട് ഇ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് ചെ​​​​​യ്യു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ൽ ഉ​​​​​ണ​​​​​ക്ക​​​​​മ​​​​​ര​​​​​ത്തോ​​​​​ട് എ​​​​​ന്താ​​​​​കും എ​​​ന്ന്. ഇ​​​​​തൊ​​​​​രു സൂ​​​​​ച​​​​​ന​​​​​യാ​​​​​ണ്. ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ലെ ക്രി​​​​​സ്ത്യാ​​​​​നി​​​​​ക്ക് മാ​​​​​ത്ര​​​​​മ​​​​​ല്ല, ക്രി​​​​​സ്തു​​​​​വി​​​​​നെ അ​​​​​നു​​​​​ഗ​​​​​മി​​​​​ക്കാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന സ​​​​​ക​​​​​ല മ​​​​​നു​​​​​ഷ്യ​​​​​രോ​​​​​ടും പ​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്നു- അ​​​​​പ​​​​​ക​​​​​ടം എ​​​​​പ്പോ​​​​​ഴും നി​​​​​ങ്ങ​​​​​ളെ പി​​​​​ൻ​​​​​തു​​​​​ട​​​​​രും. നി​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​ ജീ​​​​​വി​​​​​തം ഗോ​​​​​ത​​​​​ന്പു​​​​​മ​​​​​ണി​​​​​യോ മെ​​​​​ഴു​​​​​കു​​​​​തി​​​​​രി​​​​​യോ ആ​​​​​ക​​​​​ണം. ഗോ​​​​​ത​​​​​ന്പു​​​​​മ​​​​​ണി നി​​​​​ല​​​​​ത്തു​​​​​വീ​​​​​ണ് അ​​​​​ഴുകി​​​​​യാ​​​​​ൽ​​​​​ മാ​​​​​ത്ര​​​​​മേ ഫ​​​​​ലം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളൂ. മെ​​​​​ഴു​​​​​കു​​​​​തി​​​​​രി ക​​​​​ത്തിയു​​​​​രു​​​​​കി പ്ര​​​​​കാ​​​​​ശ​​​​​മാ​​​​​യി മാ​​​​​റ​​​​​ണം. ന​​​​​മ്മ​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ക​​​​​യ​​​​​ല്ല, പു​​​​​ന​​​​​ർ​​​​​ജ​​​​​നി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

മി​​​​​ഷ​​​​​ന​​​​​റി എ​​​​​ന്നാ​​​​​ൽ അ​​​​​യ​​​​​യ്ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ൻ എ​​​​​ന്നാ​​​​​ണ് അ​​​​​ർ​​​​​ഥം. ആ​​​​​രോ അ​​​​​യ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു.​​ അ​​​​​യ​​​​​ച്ച​​​​​ത് ഒ​​​​​രു കാ​​​​​ര്യം പ​​​​​റ​​​​​യാ​​​​​നാ​​​​​ണ്. നീ ​​​​​ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ മ​​​​​ക​​​​​നോ മ​​​​​ക​​​​​ളോ ആ​​​​​ണ്. നി​​​​​ന്നി​​​​​ൽ ഓ​​​​​ടു​​​​​ന്ന​​​​​ത് എ​​​​​ന്‍റെ ശ്വാ​​​​​സ​​​​​മാ​​​​​ണ്.​​​​​ അ​​​​​വി​​​​​ടത്തെ​​​​​ ജീ​​​​​വ​​​​​വാ​​​​​യു​​​​​വാ​​​​​ണ് ന​​​​​മ്മു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തെ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​ത്. നീ ​​​​​എ​​​​​ന്‍റേ​​​​​താ​​​​​ണ്. നി​​​​​ങ്ങ​​​​​ൾ എ​​​​​ന്‍റെ മ​​​​​ക്ക​​​​​ളാ​​​​​ണ്.​​ ഈ ​​​സു​​​​​വി​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ക​​​​​ർ​​​​​ത്താ​​​​​വ് ന​​​​​മു​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. എ​​​​​ന്നി​​​​​ട്ടു പ​​​​​റ​​​​​ഞ്ഞു , ലോ​​​​​ക​​​​​മെ​​​​​ങ്ങും പോ​​​​​യി ഈ ​​​​​സ​​​​​ദ്‌വാ​​​​​ർ​​​​​ത്ത അ​​​​​റി​​​​​യി​​​​​ക്ക​​​​​ണം. ഇ​​​​​തു പ​​​​​റ​​​​​യു​​​​​ന്പോ​​​​​ൾ ഇ​​​​​ത് ഇ​​​​​ഷ്ട​​​​​മി​​​​​ല്ലാ​​​​​ത്ത വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​ക​​​​​ൾ, ദൈ​​​​​വ​​​​​ത്തി​​​​​നു നി​​​​​ര​​​​​ക്കാ​​​​​ത്ത വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​ക​​​​​ൾ ഇ​​​​​തി​​​​​നെ എ​​​​​തി​​​​​ർ​​​​​ക്കും. അ​​​​​ടി​​​​​മ​​​​​ത്തം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു​​​​​വെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞാ​​​​​ലും അ​​​​​ടി​​​​​മ​​​​​ക​​​​​ളെ ന​​​​​മു​​​​​ക്ക് ഇ​​​​​ഷ്ട​​​​​മാ​​​​​ണ്.​​ ന​​​​​മ്മ​​​​​ൾ മാ​​​​​റ്റി​​​പ്പ​​​​​റ​​​​​യു​​​​​ന്പോ​​​​​ൾ ആ ​​ ​​​വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​യു​​​​​ടെ സ്വാ​​​​​ത​​​​​ന്ത്യ​​​​​ത്തെ ഇ​​​​​ഷ്ട​​​​​പ്പെ​​​​​ട്ട ആ​​​​​ളു​​​​​ക​​​​​ൾ അ​​​​​തി​​​​​നെ എ​​​​​തി​​​​​ർ​​​​​ക്കും. ഗാ​​​​​ന്ധി​​​​​ജി വെ​​​​​ടി​​​​​യേ​​​​​റ്റ് മ​​​​​രി​​​​​ച്ച​​​​​ത് ഇ​​​​​ന്ത്യ സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​ണെ​​​​​ന്ന് എ​​​​​ല്ലാ മ​​​​​നു​​​​​ഷ്യ​​​​​രെ​​​​​യും പ​​​​​ഠി​​​​​പ്പി​​​​​ച്ച​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണ്.

മെ​​​​​ത്രാ​​​​​ഭി​​​​​ഷേ​​​​​ക ജൂ​​​​​ബി​​​​​ലി നി​​​​​റ​​​​​വി​​​​​ൽ ചി​​​​​ന്തി​​​​​ക്കു​​​​​ന്പോ​​​​​ൾ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും അ​​​​​നു​​​​​ഗൃഹീത​​​​​മാ​​​​​യ നാ​​​​​ളു​​​​​ക​​​​​ൾ?

എ​​​​​ല്ലാ ദി​​​​​വ​​​​​സ​​​​​ത്തി​​​​​നും ന​​​​​മ്മു​​​​​ടെ ജീ​​​​​വി​​​​​ത​​​​​വു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്ത ബ​​​​​ന്ധ​​​​​വു​​​​​മു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ ന​​​​​മു​​​​​ക്ക് പ്ര​​​​​ത്യേ​​​​​ക നി​​​​​യോ​​​​​ഗം കി​​​​​ട്ടി​​​​​യ ദി​​​​​വ​​​​​സ​​​​​ത്തെ​​​​​യാ​​​​​ണ് ന​​​​​മ്മ​​​​​ൾ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ മു​​​​​ന്നി​​​​​ൽ കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​പ​​​​​റ​​​​​യു​​​​​ന്പോ​​​​​ഴും ന​​​​​മ്മു​​​​​ടെ മ​​​​​ന​​​​​സി​​​​​ൽ​​​​​ തി​​​​​രി​​​​​ച്ച​​​​​റി​​​​​യേ​​​​​ണ്ട കാ​​​​​ര്യം, ഇ​​​​​തൊ​​​​​ന്നും ഒ​​​​​രു ദി​​​​​വ​​​​​സം കൊ​​​​​ണ്ട് ഉ​​​​​ണ്ടാ​​​​​യ​​​​​ത​​​​​ല്ല. ജീ​​​​​വി​​​​​തം എ​​​​​ന്നാ​​​​​ണ് പൂ​​​​​ർ​​​​​ത്തീക​​​​​രി​​​​​ച്ച​​​​​തെ​​​​​ന്നു ചോ​​​​​ദി​​​​​ച്ചാ​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ൾ മു​​​​​ത​​​​​ൽ പൂ​​​​​ർ​​​​​ത്തി​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​ണ്. എ​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​തെ​​​​​ല്ലാം അ​​​​​നു​​​​​ഗൃഹീ​​​​​ത​​​​​മാ​​​​​ണ്. പു​​​​​രോ​​​​​ഹി​​​​​ത​​​​​നാ​​​​​യി, മെ​​​​​ത്രാ​​​​​നാ​​​​​യി, സ​​​​​ഭ​​​​​യു​​​​​ടെ ത​​​​​ല​​​​​വ​​​​​നാ​​​​​യി, ക​​​​​ർ​​​​​ദി​​​​​നാ​​​​​ളാ​​​​​യി, മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യെ ക​​​​​ണ്ടു ഇ​​​​​തെ​​​​​ല്ലാം ന​​​​​മ്മു​​​​​ടെ നാ​​​​​ൾ​​​​​വ​​​​​ഴി​​​​​ക​​​​​ളി​​​​​ലെ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ളി​​​​​ലെ നി​​​​​യോ​​​​​ഗ​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ്. ദൈ​​​​​വം ന​​​​​മ്മ​​​​​ളെ ഭ​​​​​ര​​​​​മേ​​​​​ൽ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന, രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തി​​​യി​​​​​രി​​​​​ക്കു​​​​​ന്ന എല്ലാ നി​​​​​മി​​​​​ഷ​​​​​ത്തിലും സം​​​​​ഭ​​​​​വ​​​​​ത്തിലും സ​​​​​ന്തോ​​​​​ഷം കാ​​​​​ണു​​​​​ന്ന​​​​​വ​​​​​നാ​​​​​ണ് ഞാ​​​​​ൻ. ​​അ​​​​​ങ്ങ​​​​​നെ കാ​​​​​ണു​​​​​ന്പോ​​​​​ഴാ​​​​​ണ് അ​​​​​തി​​​​​ൽ പൂ​​​​​ർ​​​​​ണ​​​​​ത അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ലെ​​​​​ല്ലാം പൂ​​​​​ർ​​​​​ണ സ​​​​​ന്തോ​​​​​ഷം ഞാ​​​​​ൻ കാ​​​​​ണു​​​​​ന്ന​​​​​വ​​​​​നാ​​​​​ണ്.

ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്രി​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്?

എ​​​​​ന്‍റെ പൗ​​​​​രോ​​​​​ഹി​​​​​ത്യ​​​​​ ശു​​​​​ശ്രൂ​​​​​ഷ​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ഏ​​​​​റ്റ​​​​​വും ​​പ്രി​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. അ​​​​​തി​​​​​ൽ ദൈ​​​​​വം എ​​​​​നി​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ നി​​​​​യോ​​​​​ഗം പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. നി​​​​​സാ​​​​​ര​​​​​നാ​​​​​യ എ​​​​​ന്നെ ദൈ​​​​​വം അ​​​​​വി​​​​​ട​​​​​ത്തെ നാ​​​​​മം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​നും അ​​​​​വി​​​​​ട​​​​​ത്തെ നാ​​​​​മ​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​നും അ​​​​​വി​​​​​ട​​​ത്തെ​​​ക്കു​​​​​റി​​​​​ച്ചു സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നും നി​​​​​യോ​​​​​ഗി​​​​​ച്ചു​​​​​വെ​​​​​ന്ന​​​​​തി​​​​​നേക്കാ​​​​​ൾ എ​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ഒ​​​​​രു മ​​​​​ഹ​​​​​ത്വം എ​​​​​ന്താ​​​​​ണ്? ദൈ​​​​​വം എ​​​​​ന്നെ ക​​​​​രു​​​​​തി, ദൈ​​​​​വം എ​​​​​ന്നെ ഓ​​​​​ർ​​​​​ത്തു, ദൈ​​​​​വം എ​​​​​ന്നെ സം​​​​​ര​​​​​ക്ഷി​​​​​ച്ചു പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി പ​​​​​രി​​​​​പാ​​​​​ലി​​​​​ച്ചു.​​​​​എ​​​​​ല്ലാ നി​​​​​മി​​​​​ഷ​​​​​വും അ​​​​​ത് എ​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ത​​​​​ന്പു​​​​​രാ​​​​​ൻ എ​​​​​ന്നോ​​​​​ട് സ്നേ​​​​​ഹ​​​​​മു​​​​​ള്ള ദൈ​​​​​വ​​​​​മാ​​​​​ണെ​​​​​ന്ന ബോ​​​​​ധ്യം ത​​​​​രു​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളാ​​​​​ണ് ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​ത്.

ഈ​​​​​ശോ​​​​​യെ പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്ന​​​​​വ​​​​​ൻ സ്വ​​​​​യം കു​​​​​രി​​​​​ശെ​​​​​ടു​​​​​ത്തു​​​​​ വേ​​​​​ണം യാ​​​​​ത്ര ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ. തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും​​​​​ പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ളും സ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും പ്ര​​​​​ലോ​​​​​ഭ​​​​​ന​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​നി​​​​​ലു​​​​​ണ്ടാ​​​​​കും.​​ പ​​​​​ല​​​​​പ്പോ​​​​​ഴും ക​​​​​ഠി​​​​​ന​​​​​മാ​​​​​യ സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണം ന​​​​​മ്മ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ദൈ​​​​​വം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടും. ദൈ​​​​​വ​​​​​ഭ​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ന് ഒ​​​​​രു പാ​​​​​ട് കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​ക്കു​​​​​റി​​​​​ച്ചു ഭ​​​​​യ​​​​​മു​​​​​ണ്ടാ​​​​​കും. ഭ​​​​​യം എ​​​​​ന്നു​​​​​പ​​​​​റ​​​​​ഞ്ഞാ​​​​​ൽ പേ​​​​​ടി​​​​​ച്ചോ​​​​​ടു​​​​​ന്ന ഭ​​​​​യ​​​​​മ​​​​​ല്ല. ന​​​​​ന്മ​​​​​യ​​​​​ല്ല അ​​​​​ത് തി​​​​​ന്മ​​​​​യാ​​​​​ണെ​​​​​ന്ന് ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ടു ക​​​​​ഴി​​​​​ഞ്ഞാ​​​​​ൽ പി​​​​​ന്നെ ന​​​​​മു​​​​​ക്കു ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ മു​​​​​ന്നി​​​​​ലെ​​​​​ത്താ​​​​​നു​​​​​ള്ള ഭ​​​​​യം. ദൈ​​​​​വ​​​​​ത്തെ​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള തി​​​​​രി​​​​​ച്ച​​​​​റി​​​​​വി​​​​​ന്‍റെ വെ​​​​​ളി​​​​​ച്ച​​​​​ത്തി​​​​​ൽ ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​ഭ​​​​​യം.

 

Latest News

Corehub Up