തിരുവനന്തപുരം: ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം ഇന്നും നാളെയും മറ്റന്നാളുമായി കവടിയാര്‍ ഉദയ് പാലസ് കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിക്കും.
ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, റോഷി അഗസ്റ്റിന്, പി. പ്രസാദ്, വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. 25ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.