Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Green Protocol

Malappuram

ഓ​ണാ​ഘോ​ഷം ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​ക്കും

മ​ല​പ്പു​റം: ഓ​ണാ​ഘോ​ഷം മാ​ലി​ന്യ​മു​ക്ത​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി "ഹ​രി​ത ഓ​ണം 2026' ​കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലു​ട​നീ​ളം ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ. ​ആ​തി​ര അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, റെസി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ക്ല​ബു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ, വ​ഴി​യോ​രക്ക​ച്ച​വ​ട​ക്കാ​ർ തു​ട​ങ്ങി ഓ​ണാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും ഹ​രി​ത ച​ട്ട​ങ്ങ​ൾ പാ​ലി​ക്ക​ണം.

പ്ലാ​സ്റ്റി​ക് പൂ​ക്ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ, ഇ​ല​ക​ൾ, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, പ്ലേ​റ്റു​ക​ൾ, ക​പ്പു​ക​ൾ, തെ​ർ​മോ​കോ​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ, നി​രോ​ധി​ത ഭ​ക്ഷ​ണ പാ​ക്കേ​ജിം​ഗ് സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. പേ​പ്പ​ർ ക​പ്പു​ക​ളും പേ​പ്പ​ർ പ്ലേ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കാ​തെ, സ്റ്റീ​ൽ, ഗ്ലാ​സ്, സെ​റാ​മി​ക് പാ​ത്ര​ങ്ങ​ൾ, വാ​ഴ​യി​ല തു​ട​ങ്ങി​യ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന​തും പ്ര​കൃ​തി സൗ​ഹൃ​ദ​വു​മാ​യ ബ​ദ​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. ആ​ഘോ​ഷ​ങ്ങ​ളി​ൽ മാ​ലി​ന്യം പ​ര​മാ​വ​ധി കു​റ​ച്ച്, ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ വേ​ർ​തി​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ പ്ര​ത്യേ​ക എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കും. വി​പ​ണി​ക​ൾ, ഓ​ണ​ക്ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം, സം​ഭ​ര​ണം, വി​ത​ര​ണം, വി​ൽ​പ്പ​ന, ഉ​പ​യോ​ഗം എ​ന്നി​വ ക​ണ്ടെ​ത്തി​യാ​ൽ നി​യ​മാ​നു​സൃ​ത പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. പ്ലാ​സ്റ്റി​ക് ര​ഹി​ത​വും മാ​ലി​ന്യ​മു​ക്ത​വു​മാ​യ ഓ​ണാ​ഘോ​ഷ​ത്തി​നാ​യി എ​ല്ലാ​വ​രും കൈ​കോ​ർ​ക്ക​ണ​മെ​ന്നും എ. ​ആ​തി​ര അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up