Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GreenfieldStadium

ത​ക​ർ​ച്ച​യി​ൽ നി​ന്ന് ക​ര​ക​യ​റി; ഒ​ഡീ​ഷ​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് മി​ക​ച്ച സ്കോ​ർ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഒ​ഡീ​ഷ​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് മി​ക​ച്ച സ്കോ​ർ. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍റെ​യും (139) സ​ച്ചി​ൻ ബേ​ബി​യു​ടെ​യും (113) സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ കേ​ര​ളം 404 റ​ൺ​സ് നേ​ടി. 

ആ​റ് വി​ക്ക​റ്റി​ന് 245 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ കേ​ര​ള​ത്തി​നാ​യി ഏ​ഴാം വി​ക്ക​റ്റി​ൽ അ​സ്ഹ​റു​ദ്ദീ​നും ആ​ദി​ത്യ സ​ർ​വാ​തേ​യും 99 റ​ൺ​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 77 പ​ന്തി​ൽ ഏ​ഴ് ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 53 റ​ൺ​സ് അ​ടി​ച്ച ആ​ദി​ത്യ​യെ പു​റ​ത്താ​ക്കി രാ​ജേ​ഷാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. പി​ന്നീ​ട് കേ​ര​ള​ത്തി​ന് അ​ധി​കം പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല.

അ​ഭി​ജി​ത് പ്ര​വീ​ൺ 14 റ​ൺ​സി​നും വൈ​ശാ​ഖ് ച​ന്ദ്ര​ൻ ഒ​രു റ​ണ്ണി​നും പു​റ​ത്താ​യി. എം.​ഡി.​നി​ധീ​ഷി​ന്‍റെ സ​മ്പാ​ദ്യം 15 റ​ൺ​സാ​യി​രു​ന്നു. ഒ​ഡീ​ഷ​യ്ക്കാ​യി ല​ളി​ത് യാ​ദ​വ് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​പ്പോ​ൾ രാ​ജേ​ഷ് മൊ​ഹ​ന്തി​യും സൗ​മ്യ ലെ​ങ്ക​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി. ആ​ദ്യ ദി​ന​ത്തി​ൽ ത​ക​ർ​ച്ച നേ​രി​ട്ട കേ​ര​ള​ത്തെ സ​ച്ചി​ൻ ബേ​ബി​യും അ​സ​റു​ദ്ദീ​നും ചേ​ർ​ന്നാ​ണ് ക​ര​ക​യ​റ്റി​യ​ത്. 

 

Latest News

Corehub Up