Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GrokAI

Kouthukam

എ​ഐ​ഐ​എം​എ​സി​ലെ വൈ​റ​ൽ ജ​ന​സം​ഖ്യാ ബോ​ർ​ഡ്; പി​ന്നി​ലെ യാ​ഥാ​ർ​ഥ്യം വെ​ളി​പ്പെ​ടു​ത്തി 'ഗ്രോ​ക്ക്'!

ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ ത​ത്സ​മ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന ഡി​ജി​റ്റ​ൽ ബോ​ർ​ഡ് ഡ​ൽ​ഹി എ​ഐ​ഐ​എം​എ​സി​ൽ സ്ഥാ​പി​ച്ചെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ വ​ൻ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്ത് പെ​രു​കു​ന്ന ജ​ന​സം​ഖ്യ​യെ​ക്കു​റി​ച്ചും പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ളു​ടെ സ്രോ​ത​സി​നെ​ക്കു​റി​ച്ചും കൃ​ത്യ​ത​യെ​ക്കു​റി​ച്ചും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തു​ന്ന​ത്. ന​വം​ബ​ർ 10-ന് ​വൈ​കു​ന്നേ​രം രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 148.16 കോ​ടി ക​ട​ന്ന​താ​യി വീ​ഡി​യോ​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു.

വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത തേ​ടി യാ​ഷ് എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​വ് എ​ഐ ചാ​റ്റ്‌​ബോ​ട്ട് 'ഗ്രോ​ക്കി​നെ' സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ഇ​തി​നു​പി​ന്നി​ലെ യാ​ഥാ​ർ​ഥ്യം പു​റ​ത്തു​വ​ന്ന​ത്. ഡ​ൽ​ഹി എ​ഐ​ഐ​എം​എ​സി​ലെ ബോ​ർ​ഡി​ൽ കാ​ണി​ക്കു​ന്ന തു​ക ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​വ​ച​ന​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​താ​ണെ​ങ്കി​ലും, ഇ​ത് ത​ത്സ​മ​യ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​മ​ല്ലെ​ന്ന് ഗ്രോ​ക്ക് വ്യ​ക്ത​മാ​ക്കി.

ജ​ന​ന​നി​ര​ക്കും മ​ര​ണ​നി​ര​ക്കും കൃ​ത്യ​മാ​യി ട്രാ​ക്ക് ചെ​യ്യു​ന്ന​തി​ന് പ​ക​രം, ശ​രാ​ശ​രി ജ​ന​സം​ഖ്യാ വ​ള​ർ​ച്ചാ നി​ര​ക്ക് ക​ണ​ക്കാ​ക്കി വി​വ​ര​ങ്ങ​ൾ നി​ര​ന്ത​രം പു​തു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു 'ഡെ​മോ​ഗ്രാ​ഫി​ക് പ്രൊ​ജ​ക്ഷ​ൻ ക്ലോ​ക്ക്' മാ​ത്ര​മാ​ണി​തെ​ന്ന് എ​ഐ ചൂ​ണ്ടി​ക്കാ​ട്ടി.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 2024-ലെ ​പോ​പ്പു​ലേ​ഷ​ൻ പ്രോ​സ്പെ​ക്ട്സ് റി​പ്പോ​ർ​ട്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി വേ​ൾ​ഡോ​മീ​റ്റ​ർ ന​ൽ​കു​ന്ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ന​വം​ബ​ർ മാ​സ​ത്തോ​ടെ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ ഏ​ക​ദേ​ശം 148.13 കോ​ടി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലെ വ​ള​ർ​ച്ചാ നി​ര​ക്ക് തു​ട​രു​ക​യാ​ണെ​ങ്കി​ൽ 2028-ഓ​ടെ ഇ​ന്ത്യ​യി​ലെ ആ​കെ ജ​ന​സം​ഖ്യ 150 കോ​ടി ക​ട​ക്കു​മെ​ന്നാ​ണ് ആ​ഗോ​ള ജ​ന​സം​ഖ്യാ വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up