Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Groom And Family

വി​വാ​ഹ​ത്തി​ല്‍നി​ന്നു വ​ര​നും വീ​ട്ടു​കാ​രും പി​ന്മാ​റി; പ്രതിശ്രുതവധു ജീ​വ​നൊ​ടു​ക്കി

തു​​​​റ​​​​വൂ​​​​ർ: നി​​​​ശ്ച​​​​യി​​​​ച്ചു​​​​റ​​​​പ്പി​​​​ച്ച വി​​​​വാ​​​​ഹ​​​​ത്തി​​​​ല്‍നി​​​​ന്നു പ്രതിശ്രുതവ​​​​ര​​​​നും വീ​​​​ട്ടു​​​​കാ​​​​രും പി​​​​ന്മാ​​​​റി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നു​​​​ണ്ടാ​​​​യ മ​​​​നോ​​​​വി​​​​ഷ​​​​മ​​​​ത്തി​​​​ല്‍ യുവതി ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി.

അ​​​​രൂ​​​​ര്‍ 23-ാം വാ​​​​ര്‍​ഡി​​​​ല്‍ കി​​​​ഴ​​​​ക്കേ വേ​​​​ലി​​​​ക്ക​​​​ക​​​​ത്ത് അ​​​​ജ​​​​യ​​​​ൻ-​​​​പ്യാ​​​​രി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ള്‍ അ​​​​ന​​​​ഘ​​യെ​ (25) ആ​​​ണ് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍​ച്ചെ വീ​​​​ട്ടി​​​​നു​​​​ള്ളി​​​​ല്‍ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​പ്രേ​​​​ര​​​​ണ ആ​​​​രോ​​​​പി​​​​ച്ച് പ്ര​​​​തി​​​​ശ്രു​​​​ത​​​​വ​​​​ര​​​​ന്‍ വി​​​​ഷ്ണു​​​​വി​​​​നും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കും ​എ​​​​തി​​​​രേ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ള്‍ അ​​​​രൂ​​​​ര്‍ പോ​​​​ലീ​​​​സി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി.

മെ​​​​ഡി​​​​ക്ക​​​​ല്‍ ട്രാ​​​​ന്‍​സ്‌​​​​ക്രി​​​​പ്ഷ​​​​ന്‍ രം​​​​ഗ​​​​ത്ത് ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന അ​​​​ന​​​​ഘ​​​​യും തൃ​​​​ശൂ​​​​ര്‍ അ​​​​ന്ന​​​​ക​​​​ര സ്വ​​​​ദേ​​​​ശി വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ-​​​​സി​​​​നി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നു​​​​മാ​​​​യ വി​​​​ഷ്ണു​​​​വും ത​​​​മ്മി​​​​ലു​​​​ള്ള വി​​​​വാ​​​​ഹം ന​​​​വം​​​​ബ​​​​റി​​​​ല്‍ ന​​​​ട​​​​ത്താ​​​​ന്‍ ഇ​​​​രു​ വീ​​​​ട്ടു​​​​കാ​​​​രും തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു.അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ല്‍ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന വി​​​​ഷ്ണു​​​​വും അ​​​​ന​​​​ഘ​​​​യും ഒ​​​​രു വ​​​​ര്‍​ഷം മു​​​​മ്പ് ഇ​​​​ന്‍​സ്റ്റ​​​​ഗ്രാം വ​​​​ഴി​​​​യാ​​​​ണു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട​​​​ത്.

പി​​​​ന്നീ​​​​ട് ബ​​​​ന്ധം പ്ര​​​​ണ​​​​യ​​​​ത്തി​​​​ലേ​​​​ക്കും വി​​​​വാ​​​​ഹ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്കും എ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​വാ​​​​ഹ നി​​​​ശ്ച​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​രു കു​​​​ടും​​​​ബ​​​​ങ്ങ​​​​ളും ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ വ​​​​ള​​​​കൈ​​​​മാ​​​​റ്റ ച​​​​ട​​​​ങ്ങും ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ പ്ര​​​​തി​​​​ശ്രു​​​​ത വ​​​​ര​​​​നും വ​​​​ധു​​​​വും ത​​​​മ്മി​​​​ൽ ചെ​​​​റി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ച്ചൊ​​​​ല്ലി ഫോ​​​​ണി​​​​ലൂ​​​​ടെ ത​​​​ര്‍​ക്ക​​​​ങ്ങ​​​​ള്‍ പ​​​​തി​​​​വാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു ബ​​​​ന്ധു​​​​ക്ക​​​​ള്‍ പ​​​​റ​​​​യു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഉ​​​​ണ്ടാ​​​​യ ത​​​​ര്‍​ക്ക​​​​ത്തെ​​​ത്തു​​​ട​​​​ര്‍​ന്ന് വി​​​​വാ​​​​ഹ​​​​ത്തി​​​​ല്‍നി​​​​ന്ന് പി​​​​ന്മാ​​​​റു​​​​ന്ന​​​​താ​​​​യി അ​​​​ന​​​​ഘ​​​​യു​​​​ടെ വീ​​​​ട്ടു​​​​കാ​​​​രെ വി​​​​ഷ്ണു​​​​വി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ ഫോ​​​​ണി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​നാ​​​​യി അ​​​​ന​​​​ഘ​​​​യും ബ​​​​ന്ധു​​​​ക്ക​​​​ളും വി​​​​ഷ്ണു​​​​വി​​​​ന്‍റെ വീ​​​​ട്ടി​​​​ലെ​​​​ത്തി സം​​​​സാ​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍ വ​​​​ര​​​​ന്‍റെ കു​​​​ടും​​​​ബം ഉ​​​​റ​​​​ച്ചു​​​​നി​​​​ന്നു. ഇ​​​​തോ​​​​ടെ അ​​​​ന​​​​ഘ ക​​​​ടു​​​​ത്ത മ​​​​നോ​​​​വി​​​​ഷ​​​​മ​​​​ത്തി​​​​ലാ​​​​യി എ​​​​ന്നാ​​​​ണു ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ മൊ​​​​ഴി. വി​​​​ഷ്ണു ത​​​​ന്നെ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ല്‍ വീ​​​​ട്ടു​​​​കാ​​​​രെ അ​​​​റി​​​​യി​​​​ക്കാ​​​​തെ അ​​​​ന​​​​ഘ അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും വ​​​​ര​​​​ന്‍റെ നി​​​​ല​​​​പാ​​​​ടി​​​​ല്‍ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണു ബ​​​​ന്ധു​​​​ക്ക​​​​ള്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്. ബു​​​​ധ​​​​നാ​​​​ഴ്ച ഗ​​​​ള്‍​ഫി​​​​ല്‍​നി​​​​ന്നു തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ അ​​​​ന​​​​ഘ​​​​യെ ബ​​​​ന്ധു​​​​ക്ക​​​​ള്‍ വീ​​​​ട്ടി​​​​ലേ​​​​ക്കു കൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്നു.


വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ ശേ​​​​ഷം ബ​​​​ന്ധം ഇ​​​​നി തു​​​​ട​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും അ​​​​ന​​​​ഘ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്ന് രാ​​​​ത്രി ജോ​​​​ലി​​​​യു​​​​ണ്ടെ​​​​ന്നു പ​​​​റ​​​​ഞ്ഞ് മ​​​​റ്റൊ​​​​രു മു​​​​റി​​​​യി​​​​ല്‍ ക​​​​യ​​​​റി​​​​യ അ​​​​ന​​​​ഘ, വീ​​​​ട്ടു​​​​കാ​​​​ര്‍ ഉ​​​​റ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം ജീ​​​​വ​​​​നൊ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പോ​​​​സ്റ്റ്മോ​​​​ര്‍​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം നെ​​​​ട്ടൂ​​​​ര്‍ ശാ​​​​ന്തി​​​​വ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്‌​​​​ക​​​​രി​​​​ച്ചു.

Latest News

Corehub Up