Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grotto

Kottayam

സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്‌ടകേ​ന്ദ്രമായി​ വെ​ള്ളി​കു​ളം ആ​വേമ​രി​യ ഗ്രോ​ട്ടോ

കോ​​ട്ട​​യം: ‘ലേ​​ലം’ എ​​ന്ന സൂ​​പ്പ​​ര്‍​ഹി​​റ്റ് സി​​നി​​മ​​യി​​ല്‍ നാ​​യ​​ക​​ന്‍ സു​​രേ​​ഷ്‌​​ഗോ​​പി മെ​​ഴു​​കു​​തി​​രി ക​​ത്തി​​ച്ചു പ്രാ​​ര്‍​ഥി​​ക്കു​​ന്ന ഒ​​രു കു​​രി​​ശു​​പ​​ള്ളി സി​​നി​​മ ക​​ണ്ട​​യാ​​ളു​​ക​​ളു​​ടെ മ​​ന​​സി​​ല്‍നി​​ന്ന് അ​​ങ്ങ​​നെ പെ​​ട്ടെ​​ന്ന് മാ​​യു​​ക​​യി​​ല്ല.

അ​​തേ പോ​​ലെ ‘പാ​​പ്പ​​ന്‍’ എ​​ന്ന സി​​നി​​മ​​യി​​ല്‍ കേ​​സി​ന്‍റെ വ​​ഴി​​ത്തി​​രി​​വാ​​കു​​ന്ന നി​​ര്‍​ണാ​​യ​​ക ഫോ​​ണ്‍ കോ​​ള്‍ വ​​രു​​ന്ന സീ​​നും ഈ ​​കു​​രി​​ശു​​പ​​ള്ളി​​യു​​ടെ മു​​മ്പി​​ല്‍ നി​​ന്നാ​​ണ്. റ​​ണ്‍​വേ സി​​നി​​മി​​യി​​ല്‍ ന​ട​ൻ മു​​ര​​ളി മെ​​ഴു​​കു​​തി​​രി ക​​ത്തി​​ക്കു​​ന്ന കു​​രി​​ശു​​പ​​ള്ളി​​യും സി​​നി​​മാ പ്രേ​​മി​​ക​​ളു​​ടെ മ​​ന​​സി​​ലെ മാ​​യാ​​ത്ത കാ​​ഴ്ച​​യാ​​ണ്. ഈ​​രാ​​റ്റു​​പേ​​ട്ട-​​തീ​​ക്കോ​​യി-​​വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ലെ പ്ര​​സി​​ദ്ധ​​മാ​​യ വെ​​ള്ളി​​കു​​ളം ആ​​വേ മ​​രി​​യ ഗ്രോ​​ട്ടോ ഇ​​തി​​നോ​​ട​​കം സ​​ഞ്ചാ​​രി​​ക​​ളു​​ടെ ഇ​​ഷ്ട കേ​​ന്ദ്ര​​മാ​​യി മാ​​റി​​യി​​ട്ടു​​ണ്ട്. ഗ്രോ​​ട്ടോ​​യു​​ടെ സ​​മീ​​പ​​ത്തു​​ള്ള വെ​​ള്ളി​​കു​​ളം പ​​ള്ളി​​യു​​ടെ മു​​റ്റ​​ത്തു​നി​​ന്നും വ​​ലി​​യ ലോ​​റി ഹോ​​ണ്‍ അ​​ടി​​ച്ച് ഗ്രോ​​ട്ടോ​​യു​​ടെ മു​​മ്പി​​ലെ​​ത്തി സു​​രേ​​ഷ് ഗോ​​പി പ്രാ​​ര്‍​ഥി​​ക്കു​​ന്ന​​താ​​ണ് ‘ലേ​​ലം’ സി​​നി​​മ​​യി​​ലെ സീ​​ന്‍.

1957 കാ​​ല​​ത്ത് വെ​​ള്ളി​​കു​​ളം പ​​ള്ളി​​യു​​ടെ വി​​കാ​​രി​​യാ​​യി​​രു​​ന്ന ഫാ. ​​ഗീ​​വ​​ര്‍​ഗീ​​സ് ചെ​​ല്ല​​ങ്കോ​​ട്ടി​​നു​​ണ്ടാ​​യ ലൂ​​ര്‍​ദ് മാ​​താ​​വി​ന്‍റെ ദ​​ര്‍​ശ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഗ്രോ​​ട്ടോ നി​​ര്‍​മി​​ച്ച​​ത്.

തീ​​ക്കോ​​യിയി​​ല്‍നി​​ന്ന് വാ​​ഗ​​മ​​ണി​​ലേ​​ക്കു​​ള്ള റോ​​ഡ് നി​​ര്‍​മാ​​ണ​​ത്തി​​ന് അ​​നു​​മ​​തി തേ​​ടി ഫാ. ​​ഗീ​​വ​​ര്‍​ഗീ​​സ് തി​​രു​​വി​​താം​​കു​​ര്‍-​​തി​​രു​​കൊ​​ച്ചി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന എ.​​ജെ. ജോ​​ണി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ റോ​​ഡ് നി​​ര്‍​മാ​​ണ​​ത്തി​​നൊ​​പ്പ​​മാ​​ണ് ഗ്രോ​​ട്ടോ​​യും നി​​ര്‍​മി​​ച്ച​​ത്. പാ​​റ തു​​ര​​ന്ന് നി​​ര്‍​മി​​ച്ച ഗ്രോ​​ട്ടോ​​യു​​ടെ നി​​ര്‍​മാ​​ണ​​സ​​മ​​യ​​ത്തു​​ണ്ടാ​​യ നീ​​രു​​റ​​വ ഇ​​പ്പോ​​ഴു​​മു​​ണ്ട്. ഈ ​​നീ​​രു​​റ​​വ​​യി​​ലെ ജ​​ലം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ര്‍​ക്ക് സൗ​​ഖ്യം ല​​ഭി​​ക്കു​​ന്ന​​താ​​യി വി​​ശ്വാ​​സ​​വും സാ​​ക്ഷ്യ​​വു​​മു​​ണ്ട്.

2023ല്‍ ​​ഗ്രോ​​ട്ടോ ന​​വീ​​ക​​ര​​ണം ന​​ട​​ത്തി​​യ​​തോ​​ടെ ഗ്രോ​​ട്ടോ​​യു​​ടെ ഭം​​ഗി വ​​ര്‍​ധി​​ച്ചു. വാ​​ഗ​​മണ്ണിലേ​​ക്കു​​ള്ള സ​​ഞ്ചാ​​രി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ നി​​ര​​വ​​ധി പേ​​രാ​​ണ് ഇ​​വി​​ടെ പ്രാ​​ര്‍​ഥി​​ക്കാ​​നാ​​യി എ​​ത്തു​​ന്ന​​ത്. സി​​നി​​മ ലോ​​ക്കേ​​ഷ​​നാ​​യി മാ​​റി​​യ ഗ്രോ​​ട്ടോ​​യ്ക്കു മു​​മ്പി​​ല്‍ നി​​ന്നു ഫോ​​ട്ടോ​​യും വീ​​ഡി​​യോ​​യും എ​​ടു​​ക്കാ​​നും ധാ​​രാ​​ളം പേ​​രെ​​ത്തു​​ന്നു​​ണ്ട്. ഗ്രോ​​ട്ടോ​​യ്ക്കു സ​​മീ​​പം ഒ​​രു വ്യൂ ​​പോ​​യി​​ന്‍റു​കൂ​​ടി​​യാ​​ണ്. ഇ​​വി​​ടെ നി​​ന്നാ​​ല്‍ മ​​ല​​നി​​ര​​ക​​ളും ദൂ​​ര​​ക്കാ​​ഴ്ച​​ക​​ളും കാ​​ണാം.

ഗ്രോ​​ട്ടോ​​യു​​ടെ രാ​​ത്രി​​കാ​​ഴ്ച​​യും ഭം​​ഗി​​യേ​​റി​​യ​​താ​​ണ്. പു​​ല​​ര്‍​ച്ചെ​​യും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലും കോ​​ട​​മ​​ഞ്ഞും ത​​ണു​​ത്ത കാ​​റ്റും ഇ​​വി​​ടെ​​യു​​ള്ള​​തി​​നാ​​ല്‍ സ​​ഞ്ചാ​​രി​​ക​ൾ ധാ​രാ​ളം എ​ത്തു​ന്നു​ണ്ട്. ഗ്രോ​​ട്ടോ​​യി​​ല്‍നി​​ന്ന് 200 മീ​​റ്റ​​ര്‍ മു​​ക​​ളി​​ലേ​​ക്ക് ക​​യ​​റി​​യാ​​ല്‍ വെ​​ള്ളി​​കു​​ളം സെ​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ലെ​​ത്താം. പ​​ള്ളി​​യി​​ല്‍ ഇ​​പ്പോ​​ള്‍ സ​​ഞ്ചാ​​രി​​ക​​ള്‍​ക്കാ​​യി മീ​​ന്‍​കു​​ള​​വും വ​​ഞ്ചി​​യാ​​ത്ര​​യും ഒ​​രു​​ക്കി​യി​​ട്ടു​​ണ്ട്. മ​​ല​​യോ​​ര​​ത്തെ പ​​ള്ളി​​മു​​റ്റ​​ത്തു​​ള്ള കു​​ള​​ത്തി​​ലെ വ​​ഞ്ചി​​യാ​​ത്ര​​യും ചൂ​ണ്ട​​യി​​ട​​ലും ആ​​സ്വ​​ദി​​ക്കാ​​നും സ​​ഞ്ചാ​​രി​​ക​​ള്‍ എ​​ത്തു​​ന്നു​​ണ്ടെ​​ന്ന് വെ​​ള്ളി​​കു​​ളം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​സ്‌​​ക​​റി​​യ വേ​​ക​​ത്താ​​നം പ​​റ​​ഞ്ഞു.

Latest News

Corehub Up