ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് 20, 49 യൂണിറ്റുകള്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന അഭയം പദ്ധതിയിലെ പുതിയ വീടിന്റെ തറക്കല്ലിടല്‍ മാപ്രാണത്ത് നടന്നു. എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ വൈ.എം. ഉപ്പിന് തറക്കല്ലിടീലും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, എന്‍എസ്എസ് മുന്‍ പ്രോഗ്രാം ഓഫീസര്‍ വി.പി. ഷിന്റോ, സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. വി. മനു, കാലിക്കട്ട്് സര്‍വകലാശാല എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. വി. വിജയ് കുമാര്‍, തൃശൂര്‍ ജില്ലാ എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ്, അധ്യാപകരായ അസി. പ്രഫ. അനൂജ്, അസി. പ്രഫ സ്റ്റിജി, അസി. പ്രഫ. ദിനില്‍, ആര്. ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.