Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Group Politics

ക​സേ​ര​ക​ൾ​ക്കാ​യി കോ​ൺ​ഗ്ര​സി​ൽ വീ​ണ്ടും വ​ടം​വ​ലി; പ​ട​യൊ​രു​ക്ക​വു​മാ​യി എ ​ഗ്രൂ​പ്പ്

തി​രു​വ​ന​ന്ത​പു​രം: പ​ത്തു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ധി​കാ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ കോ​ൺ​ഗ്ര​സി​ൽ വീ​ണ്ടും ഗ്രൂ​പ്പ് പോ​രി​ന്‍റെ തീ ​പ​ട​രു​ന്നു. അ​ധി​കാ​ര​ത്തി​ന്‍റെ പ​ങ്കു​വെ​ക്ക​ലും ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ളു​മാ​ണ് പാ​ർ​ട്ടി​ക്കു​ള്ളി​ൽ പു​തി​യ പോ​ർ​മു​ഖം തു​റ​ന്നി​രി​ക്കു​ന്ന​ത്. അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി എ ​ഗ്രൂ​പ്പാ​ണ് അ​ദ്യ വെ​ടി​പൊ​ട്ടി​ച്ച​ത്. ഇ​തോ​ടെ നേ​തൃ​ത്വ​വും പ്ര​തി​രോ​ധ​ത്തി​ലാ​യി. അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ന് പി​ന്നി​ൽ അ​ണി​നി​ര​ന്ന നേ​താ​ക്ക​ൾ ഇ​പ്പോ​ൾ ക​സേ​ര​ക​ൾ​ക്കാ​യി ചേ​രി​തി​രി​യു​ന്ന കാ​ഴ്ച​യാ​ണ് കോ​ൺ​ഗ്ര​സി​ൽ. 

പ​ത്തു​വ​ർ​ഷം പ്ര​തി​പ​ക്ഷ​ത്തി​രു​ന്നി​ട്ടും കെ​ട്ട​ട​ങ്ങാ​ത്ത ഗ്രൂ​പ്പ് രാ​ഷ്ട്രീ​യം അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ച്ച​പ്പോ​ഴും കോ​ൺ​ഗ്ര​സി​നെ വി​ട്ടൊ​ഴി​യു​ന്നി​ല്ലെ​ന്ന​തി​ന്‍റെ സൂ​ച​ന കൂ​ടി​യാ​ണി​ത്. നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ളി​ൽ നി​ന്ന് ത​ങ്ങ​ളെ മാ​റ്റി​നി​ർ​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി എ ​ഗ്രൂ​പ്പ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ​ത്തി​ന് പു​തി​യ മാ​നം കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്. മ​റു​വ​ശ​ത്ത് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സ്ഥാ​ന​മാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​വ​കാ​ശ​വാ​ദ​ങ്ങ​ളും അ​തൃ​പ്തി​യും മു​ന്ന​ണി​ക്കു​ള്ളി​ലെ ച​ർ​ച്ച​ക​ളെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്. ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ കേ​വ​ലം സ്ഥാ​ന​വി​ത​ര​ണ​ത്തി​ൽ ഒ​തു​ങ്ങു​മോ, അ​തോ കോ​ൺ​ഗ്ര​സി​ലെ പ​ഴ​യ ഗ്രൂ​പ്പ് പോ​രാ​ട്ട​ങ്ങ​ളു​ടെ തി​രി​ച്ചു​വ​ര​വി​ന് വ​ഴി​യൊ​രു​ക്കു​മോ എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ രാ​ഷ്ട്രീ​യ ചോ​ദ്യം.

മൂ​ന്ന് നേ​താ​ക്ക​ളി​ലേ​ക്ക് ച​ർ​ച്ച ചു​രു​ങ്ങി​യോ 

ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രി​ലേ​ക്ക് മാ​ത്രം ചു​രു​ങ്ങു​ന്നു​വെ​ന്നാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ പ്ര​ധാ​ന പ​രാ​തി. ച​ർ​ച്ച​ക​ളി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും നി​യ​മ​ന​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്കു​ന്ന സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം. 


മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എം.​എം.​ഹ​സ​ൻ, കെ.​സി.​ജോ​സ​ഫ്, ബെ​ന്നി ബെ​ഹ​ന്നാ​ൻ എ​ന്നി​വ​ർ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ നേ​രി​ൽ​ക്ക​ണ്ട് അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കൂ​ട്ടാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. എം.​എം.​ഹ​സ​ൻ, കെ.​സി. ജോ​സ​ഫ്, ബെ​ന്നി ബെ​ഹ​ന്നാ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഗ്രൂ​പ്പ് മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

എ ​ഗ്രൂ​പ്പി​ന്‍റെ തി​രി​ച്ചു​വ​ര​വ്

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​നു​ശേ​ഷം നേ​തൃ​ത്വ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യും സം​ഘ​ട​നാ​പ​ര​മാ​യ ദൗ​ർ​ബ​ല്യ​വും നേ​രി​ട്ട എ ​ഗ്രൂ​പ്പ് വീ​ണ്ടും ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​താ​ണ് കോ​ൺ​ഗ്ര​സി​ലെ പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. പാ​ർ​ട്ടി​യി​ലും ഭ​ര​ണ​ത്തി​ലും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന അ​തൃ​പ്തി​യാ​ണ് പ​ഴ​യ ഗ്രൂ​പ്പി​ലെ നേ​താ​ക്ക​ളെ വീ​ണ്ടും ഒ​രു​മി​പ്പി​ക്കു​ന്ന​ത്. ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന ച​ർ​ച്ച​ക​ളി​ൽ ത​ങ്ങ​ളെ പൂ​ർ​ണ​മാ​യി മാ​റ്റി​നി​ർ​ത്തു​ന്നു​വെ​ന്ന പ​രാ​തി​യാ​ണ് ഇ​പ്പോ​ൾ ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രു​ന്ന​ത്.

മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ചി​ല യു​വ നേ​താ​ക്ക​ളും എ ​ഗ്രൂ​പ്പി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്. കേ​വ​ലം സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ത​ർ​ക്ക​മെ​ന്ന​തി​ലു​പ​രി പാ​ർ​ട്ടി​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന പ്ര​ക്രി​യ​യി​ൽ ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നു​ശേ​ഷ​വും പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​ർ​ഹ​മാ​യ രാ​ഷ്ട്രീ​യ ഇ​ടം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വി​കാ​രം ഗ്രൂ​പ്പി​നെ കൂ​ടു​ത​ൽ സം​ഘ​ടി​ത​മാ​ക്കു​ക​യാ​ണ്.

അ​തൃ​പ്തി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​തി​ൽ ഒ​തു​ങ്ങാ​തെ വി​ഷ​യം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും എ ​ഗ്രൂ​പ്പ് നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പ ദാ​സ് മു​ൻ​ഷി എ​ന്നി​വ​രെ സ​മീ​പി​ക്കാ​നാ​ണ് ആ​ലോ​ച​ന. ഇ​തോ​ടെ ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ളെ​ച്ചൊ​ല്ലി തു​ട​ങ്ങി​യ ത​ർ​ക്കം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന രാ​ഷ്ട്രീ​യ വി​ഷ​യ​മാ​യി മാ​റു​ക​യാ​ണ്.

ഒ​രു കാ​ല​ത്ത് ശ​ക്ത​മാ​യി​രു​ന്ന എ ​ഗ്രൂ​പ്പി​ന്‍റെ രാ​ഷ്ട്രീ​യ സ്വാ​ധീ​നം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം കൂ​ടി​യാ​ണ് ഈ ​നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. കോ​ൺ​ഗ്ര​സി​ലെ പ​ഴ​യ ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​ധി​കാ​ര​പ്പോ​ര് കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മോ എ​ന്ന​താ​ണ് രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്.

പ​ഴ​യ എ, ​ഐ ഗ്രൂ​പ്പു​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​മോ

ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ൽ പ​ര​മ്പ​രാ​ഗ​ത എ, ​ഐ  ഗ്രൂ​പ്പു​ക​ളു​ടെ സ്വാ​ധീ​നം കു​റ​ഞ്ഞു​വ​രു​ന്ന​താ​യാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ. വി.​ഡി.​സ​തീ​ശ​ന്‍റെ​യും കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പു​തി​യ അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ പ​ഴ​യ ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ൾ അ​പ്ര​സ​ക്ത​മാ​കു​ക​യാ​ണെ​ന്ന പ്ര​തീ​തി​യു​മു​ണ്ടാ​യി​രു​ന്നു. 

എ​ന്നാ​ൽ അ​ധി​കാ​ര​വും സ്ഥാ​ന​മാ​ന​ങ്ങ​ളും പ​ങ്കു​വ​യ്ക്കേ​ണ്ട ഘ​ട്ട​മെ​ത്തി​യ​തോ​ടെ പ​ഴ​യ ഗ്രൂ​പ്പ് ബ​ന്ധ​ങ്ങ​ൾ വീ​ണ്ടും ച​ർ​ച്ച​യി​ലേ​ക്ക് വ​രി​ക​യാ​ണ്. സ്ഥാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​യാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ കാ​ണു​ന്ന​ത്. ഇ​ത് പ​ര​മ്പ​രാ​ഗ​ത ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പു​ന​രു​ജ്ജീ​വ​ന​മാ​ണോ അ​തോ അ​ധി​കാ​ര​പ​ങ്കാ​ളി​ത്ത​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ക്കാ​നു​ള്ള സ​മ്മ​ർ​ദ​ത​ന്ത്ര​മാ​ണോ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ അ​തൃ​പ്തി​യും പു​തി​യ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളും

എ ​ഗ്രൂ​പ്പി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​ന് പു​റ​മെ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ളെ​യും നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ളി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തു​ന്നു​വെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ ഏ​കോ​പ​ന​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന നേ​താ​ക്ക​ൾ​ക്ക് കൂ​ടി​യാ​ലോ​ച​ന​ക​ളി​ൽ ഇ​ടം ല​ഭി​ക്കാ​ത്ത​ത് പു​തി​യ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. 

കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യും പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ലാ​ണ് ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ത്തി​ലെ ത​ർ​ക്കം ഉ​യ​രു​ന്ന​ത്. ഗ്രൂ​പ്പ് ത​ർ​ക്ക​ങ്ങ​ൾ വീ​ണ്ടും ശ​ക്ത​മാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്ക​മാ​ൻ​ഡ് ഈ ​വി​ഷ​യ​ങ്ങ​ളി​ൽ സൂ​ക്ഷ്മ​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ല​യി​രു​ത്ത​ൽ.

കേ​ര​ള കോ​ൺ​ഗ്ര​സി​നും ആ​ർ​എ​സ്പി​ക്കും അ​തൃ​പ്തി

കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​പ്പം ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സ​മ്മ​ർ​ദ​വും യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ലു​ണ്ട്. മു​സ്‌​ലിം ലീ​ഗി​ന് 32 സ്ഥാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ധാ​ര​ണ​യാ​യെ​ങ്കി​ലും കേ​ര​ള കോ​ൺ​ഗ്ര​സ്, ആ​ർ​എ​സ്പി തു​ട​ങ്ങി​യ ക​ക്ഷി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ണ്ട്. പി.​ജെ.​ജോ​സ​ഫി​ന് കാ​ബി​ന​റ്റ് റാ​ങ്കോ​ടു​കൂ​ടി​യ പ​ദ​വി ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സ​വും ചെ​റു​ക​ക്ഷി​ക​ളു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളും മു​ന്ന​ണി​ക്കു​ള്ളി​ലെ ച​ർ​ച്ച​ക​ളെ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു. 

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട നേ​താ​ക്ക​ളെ ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ ത​ല​പ്പ​ത്തേ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന കെ​പി​സി​സി മാ​ന​ദ​ണ്ഡ​വും ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സ്ഥാ​ന​ങ്ങ​ൾ വീ​തം​വ​യ്ക്കു​മ്പോ​ൾ ഓ​രോ ഘ​ട​ക​ക​ക്ഷി​യു​ടെ​യും രാ​ഷ്ട്രീ​യ സ്വാ​ധീ​ന​വും സം​ഘ​ട​നാ​പ​ര​മാ​യ സം​ഭാ​വ​ന​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ നി​യ​മ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ന്തി​മ ധാ​ര​ണ​യി​ലെ​ത്തു​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മാ​ത്ര​മ​ല്ല, മു​ന്ന​ണി നേ​തൃ​ത്വ​ത്തി​നും നി​ർ​ണാ​യ​ക പ​രീ​ക്ഷ​ണ​മാ​ണ്.

കോ​ൺ​ഗ്ര​സി​ന് മു​ന്നി​ൽ ഇ​ര​ട്ട വെ​ല്ലു​വി​ളി

ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ളി​ലെ ത​ർ​ക്കം ഏ​താ​നും സ്ഥാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള വി​ല​പേ​ശ​ലാ​യി മാ​ത്രം കാ​ണാ​നാ​കി​ല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ലെ തീ​രു​മാ​ന​മെ​ടു​ക്ക​ൽ പ്ര​ക്രി​യ​യി​ൽ ആ​ർ​ക്കാ​ണ് കൂ​ടു​ത​ൽ സ്വാ​ധീ​ന​മെ​ന്ന​തും അ​ധി​കാ​ര​ത്തി​ന്‍റെ പ​ങ്കു​വെ​ക്ക​ലി​ൽ ആ​രൊ​ക്കെ പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ന്ന​തു​മാ​ണ് ത​ർ​ക്ക​ത്തി​ന്‍റെ കാ​ത​ൽ. മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കാ​ൻ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യു​മോ എ​ന്ന​താ​ണ് പ്ര​ധാ​ന ചോ​ദ്യം. 

കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​തി​ന്‍റെ പ്ര​തി​ഫ​ല​നം യു​ഡി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലും ഭ​ര​ണ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യി​ലും ഉ​ണ്ടാ​കാം. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ സ്ഥാ​ന​മാ​ന​ങ്ങ​ൾ ചൊ​ല്ലി മു​ന്ന​ണി​ക്കു​ള്ളി​ൽ രൂ​പ​പ്പെ​ടു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക എ​ന്ന​ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ലു​ള്ള  വെ​ല്ലു​വി​ളി.

Latest News

Corehub Up