Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GucchuPaani

Special

ദേ​വ​ഭൂ​മി​യി​ലെ പ്ര​കൃ​തി ശാ​ന്ത​ത ത​ക​ർ​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ; ഗു​ച്ചു പാ​നി ഗു​ഹ​യ്ക്കു​ള്ളി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​വെ​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

ആ​വ​ശ്യ​ത്തി​ന് സാ​മ്പ​ത്തി​ക​ശേ​ഷി​യോ സൗ​ക​ര്യ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ മാ​ത്രം പോ​രാ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് തി​രി​ച്ച​റി​യു​ന്ന​താ​ണ് യ​ഥാ​ർ​ഥ സാ​മൂ​ഹി​ക സം​സ്കാ​രം.

എ​ന്നാ​ൽ ഇ​ത്ത​രം അ​ടി​സ്ഥാ​ന​പ​ര​മാ​യ പ​രി​സ​ര​ബോ​ധം പോ​ലും മ​റ​ന്നു​ള്ള പെ​രു​മാ​റ്റ​ങ്ങ​ൾ പ​ല​പ്പോ​ഴും ന​മ്മു​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ ഭം​ഗി​യും ശാ​ന്ത​ത​യും കെ​ടു​ത്താ​റു​ണ്ട്.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന പു​തി​യൊ​രു ദൃ​ശ്യം ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ഡെ​റാ​ഡൂ​ണി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഗു​ച്ചു പാ​നി ഗു​ഹ​യ്ക്കു​ള്ളി​ലാ​ണ് ഒ​രു കൂ​ട്ടം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വ​ൻ ശ​ബ്ദ​ത്തി​ൽ മ്യൂ​സി​ക് സി​സ്റ്റം പ്ര​വ​ർ​ത്തി​പ്പി​ച്ച് നൃ​ത്തം ചെ​യ്യു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത്.

ഗു​ഹ​യ്ക്കു​ള്ളി​ലെ നി​ശ​ബ്ദ​ത​യെ​യും പ്ര​കൃ​തി മ​നോ​ഹാ​രി​ത​യെ​യും പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ആ​ഘോ​ഷം. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത പെ​രു​മാ​റ്റ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

വി​ദ്യാ​ഭ്യാ​സ​വും വി​വ​ര​വു​മി​ല്ലാ​തെ എ​ളു​പ്പ​ത്തി​ൽ പ​ണം കൈ​വ​രു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​ഹ​ങ്കാ​ര​മാ​ണ് ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​വി​ത്ര​ത​യ്ക്കും പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തി​നും പേ​രു​കേ​ട്ട ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലു​ള്ള ഇ​ട​ങ്ങ​ളി​ൽ ഇ​ത്ത​രം ക​ളി​ത​മാ​ശ​ക​ളും അ​നാ​വ​ശ്യ ബ​ഹ​ള​ങ്ങ​ളും അ​നു​വ​ദി​ക്ക​രു​തെ​ന്നും, അ​ധി​കൃ​ത​ർ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

അ​തോ​ടൊ​പ്പം, ഇ​വ​ർ ഗു​ഹ​യ്ക്കു​ള്ളി​ൽ കേ​ൾ​പ്പി​ച്ച ഹ​രി​യാ​ൻ​വി പാ​ട്ടു​ക​ളു​ടെ ഉ​ള്ള​ട​ക്ക​ത്തെ​ക്കു​റി​ച്ചും വ​ലി​യ ആ​ശ​ങ്ക​ക​ൾ ഉ​യ​രു​ന്നു​ണ്ട്. അ​ക്ര​മ​ങ്ങ​ളെ​യും കു​റ്റ​കൃ​ത്യ​ങ്ങ​ളെ​യും മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള വ​രി​ക​ളു​ള്ള ഇ​ത്ത​രം ഗാ​ന​ങ്ങ​ൾ യു​വ​ത​ല​മു​റ​യി​ലേ​ക്ക് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ ശാ​ന്ത​ത​യും പൊ​തു​ജ​ന മ​ര്യാ​ദ​യും കാ​റ്റി​ൽ​പ്പ​റ​ത്തു​ന്ന ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ പി​ഴ​യും വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ല​വി​ൽ ഉ​യ​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

Latest News

Corehub Up