Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guidelines For Channels

ഉള്ളടക്കം പങ്കുവയ്ക്കുന്നതിൽ ചാനലുകൾക്ക് മാർഗനിർദേശം

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​വി​രു​ദ്ധ ഓ​പ്പ​റേ​ഷ​നു​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ക്ര​മ ദൃ​ശ്യ​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രാ​ജ്യ​വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും സാ​റ്റ​ലൈ​റ്റ് ടി​വി ചാ​ന​ലു​ക​ൾ​ക്ക് കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശം. 1995ലെ ​കേ​ബി​ൾ ടെ​ലി​വി​ഷ​ൻ നെ​റ്റ്‌​വ​ർ​ക്കു​ക​ൾ (റെ​ഗു​ലേ​ഷ​ൻ) നി​യ​മ​വും 1994ലെ ​കേ​ബി​ൾ ടെ​ലി​വി​ഷ​ൻ നെ​റ്റ്‌​വ​ർ​ക്കു​ക​ൾ ച​ട്ട​ങ്ങ​ളും അ​നു​ശാ​സി​ക്കു​ന്ന പ്രോ​ഗ്രാം കോ​ഡ് ചാ​ന​ലു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​ത്സ​മ​യ ക​വ​റേ​ജ്, അ​ക്ര​മാ​സ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ൾ, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗ്, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ, ഇ​ന്ത്യ​യു​ടെ കൃ​ത്യ​മാ​യ ഭൂ​പ​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ൽ, വ​ർ​ഗീ​യ സൗ​ഹാ​ർ​ദം, ലൈം​ഗി​ക അ​തി​ജീ​വി​ത​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ, ത​ത്സ​മ​യ ച​ർ​ച്ച​ക​ളി​ലും പാ​ന​ൽ ച​ർ​ച്ച​ക​ളി​ലും വ​ർ​ഗീ​യ​മോ രാ​ജ്യ​വി​രു​ദ്ധ​മോ ആ​യ മ​നോ​ഭാ​വ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ചാ​ന​ലു​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും സം​പ്രേ​ഷ​ണ​ത്തി​ൽ അ​നു​ചി​ത​മാ​യ പെ​രു​മാ​റ്റ​മോ ഭാ​ഷ​യോ സാ​ധാ​ര​ണ​വ​ത്ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ വാ​ർ​ത്ത​ക​ളു​ടെ കൃ​ത്യ​ത​യും ആ​ധി​കാ​രി​ക​ത​യും ന​ഷ്‌​ട​പ്പെ​ടാ​ത്ത​വി​ധം നി​ർ​ദി​ഷ്‌​ട​കാ​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി നി​ർ​മി​ത ബു​ദ്ധി​യു​ടെ (എ​ഐ) ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ ക​മ്പ​നി​യാ​യ മെ​റ്റ​യ്ക്ക് അ​ൽ​ഗോ​രി​തം നി​യ​ന്ത്രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up