മെക്സിക്കോ: മെക്സിക്കോയുടെ ഇതിഹാസ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ വിരമിച്ചു.
22 വർഷം നീണ്ട തന്റെ പ്രഫഷണൽ കരിയർ അവസാനിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. 41-ാം വയസിലാണ് വിരമിക്കൽ. ക്ലബ് ഫുട്ബോളിൽനിന്നും ദേശീയ ടീമിൽനിന്നും ഒരേസമയം വിരമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ആറ് ലോകകപ്പുകളിൽ കളിച്ച താരമെന്ന അപൂർവ നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കുമൊപ്പം പങ്കിടുന്ന താരമാണ് ഒച്ചോവ. 2014, 2018, 2022 ലോകകപ്പുകളിൽ മെക്സിക്കോയുടെ സ്റ്റാർട്ടിംഗ് ഗോൾകീപ്പറായിരുന്നു ഒച്ചോവ.
2004ൽ മെക്സിക്കോ സിറ്റിയിലെ ക്ലബ് അമേരിക്കയിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്.
2026 ലോകകപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരേയായിരുന്നു ഒച്ചാവോയുടെ അവസാന അന്താരാഷ്ട്ര മത്സരം. തന്റെ കരിയർ തുടങ്ങിയ അതേ ആസ്റ്റക്ക സ്റ്റേഡിയത്തിൽവച്ച് വൈകാരികമായ യാത്രയയപ്പോടെ അദ്ദേഹം കളം വിട്ടു.
അന്താരാഷ്ട്ര തലത്തിൽ മെക്സിക്കോയ്ക്കൊപ്പം ആറ് കോണ്‍കാഫ് ഗോൾഡ് കപ്പ് കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.