Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guinea

ഗിനിയയിൽ മാലിന്യമല വീടുകൾക്കു മുകളിലേക്ക് ഇടിഞ്ഞുവീണ് 31 മരണം

 കോണക്രി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ വീടുകൾക്കു മുകളിലേക്ക് മാലിന്യമല ഇടിഞ്ഞുവീണ് 31 പേർ മരിക്കുകയും 22 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

തലസ്ഥാനമായ കോണക്രിയിലെ ദാർ എസ് സലാം മേഖലയിൽ മാലിന്യങ്ങൾ ശേഖരിച്ചിരുന്ന സ്ഥലത്ത് കനത്ത മഴയ്ക്കിടെയാണ് ദുരന്തമുണ്ടായത്.

തെരച്ചിലിനായി സൈന്യത്തെ രംഗത്തിറക്കി. മലയോളം പോന്ന മാലിന്യ കൂന്പാരങ്ങൾ നീക്കം ചെയ്യാനായി മലിയ മെഷീനുകൾ എത്തിച്ചു.

തെരച്ചിൽ പുരോഗമിക്കുന്പോൾ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയേക്കാമെന്നാണ് അനുമാനം. പരിക്കേറ്റതിൽ ആറു പേരുടെ നില ഗുരുതരമാണ്.

2017ൽ ഇതേ സ്ഥലത്തുന്നെ മാലിന്യകൂന്പാരം ഇടിഞ്ഞ് 10 പേർ മരിച്ചിരുന്നു.

മാലിന്യ സംസ്കരണ മേഖലയോടു ചേർന്ന ജീവിക്കുന്നവർ ഒഴിഞ്ഞുപോകണമെന്ന് അടുത്തിടെ സർക്കാർ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല.

 

Latest News

Corehub Up