Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GuinnessRecord

Kouthukam

തൊ​ണ്ട​പൊ​ട്ടി നി​ല​വി​ളി​ച്ച് ഗി​ന്ന​സ് ബു​ക്കി​ലേ​ക്ക്; ലോ​ക​ത്തി​ലെ ഏ​റ്റ​വും ഒ​ച്ച​യു​ള്ള മ​നു​ഷ്യ​നാ​യി ജോ​സ​ഫ് മെ​ക്ഗ്രെ​യ്ൽ

ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ ജോ​സ​ഫ് മെ​ക്ഗ്രെ​യ്ൽ ബെ​റ്റ്അ​പ് എ​ന്ന അ​മ്പ​ത്തി​യെ​ട്ടു​കാ​ര​ൻ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​ച്ച​ത്തി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന മ​നു​ഷ്യ​ൻ എ​ന്ന പ​ദ​വി​യോ​ടെ ഗി​ന്ന​സ് ലോ​ക​റെ​ക്കോ​ഡി​ൽ ഇ​ടം​നേ​ടി.

ഒ​രു വി​മാ​നം പ​റ​ന്നു​യ​രു​മ്പോ​ഴോ ആം​ബു​ല​ൻ​സ് സൈ​റ​ൺ തൊ​ട്ട​ടു​ത്ത് മു​ഴ​ങ്ങു​മ്പോ​ഴോ ഉ​ണ്ടാ​കു​ന്ന അ​ത്ര​യും ഭീ​ക​ര​മാ​യ 122.4 ഡെ​സി​ബെ​ൽ തീ​വ്ര​ത​യി​ലാ​ണ് കാ​ൻ​ബെ​റ​യി​ൽ ന​ട​ന്ന ഔ​ദ്യോ​ഗി​ക റെ​ക്കോ​ഡി​ങ്ങി​ൽ ടൗ​ൺ ക്ര​യ​ർ കൂ​ടി​യാ​യ അ​ദ്ദേ​ഹം ശ​ബ്ദ​മു​ണ്ടാ​ക്കി​യ​ത്.

'നൗ' ​എ​ന്ന വാ​ക്ക് ഉ​ച്ച​ത്തി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ് ഏ​ഴാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​അ​പൂ​ർ​വ്വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​ലൂ​ടെ 1994-ൽ ​വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ അ​ന്ന​ലി​സ ഫ്ലാ​ന​ഗ​ൻ സ്ഥാ​പി​ച്ച 121.7 ഡെ​സി​ബെ​ൽ എ​ന്ന 30 വ​ർ​ഷ​ത്തെ റെ​ക്കോ​ഡാ​ണ് ബെ​റ്റ്അ​പ് തി​രു​ത്തി​ക്കു​റി​ച്ച​ത്.

2007 മു​ത​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നീ​ണ്ട നാ​ള​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് ഇ​പ്പോ​ൾ അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up