Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gujarat Doctor

ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​തി​ന് കൈ​ക്കൂ​ലി; സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ ഡോ. ​ചി​ന്ത​ൻ സ്നേ​ഹ​ൽ​ഭാ​യ് ഷാ​യെ ആ​ണ് അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ശു​പ​ത്രി​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സ​ർ​ക്കാ​ർ പ​ദ്ധ​തി പ്ര​കാ​രം സൗ​ജ​ന്യ​മാ​യി ചെ​യ്യേ​ണ്ടി​യി​രു​ന്ന ശ​സ്ത്ര​ക്രി​യ​ക്കാ​യി രോ​ഗി​യി​ൽ നി​ന്ന് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും വാ​ങ്ങു​ക​യും ചെ​യ്ത​തി​നാ​ണ് ഡോ​ക്ട​റെ പി​ടി​കൂ​ടി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

രോ​ഗി​യു​ടെ വി​ര​ലി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നാ​യി ഇ​യാ​ൾ ആ​ദ്യ ഘ​ട്ട​ത്തി​ൽ 6,500 രൂ​പ ഇ‍​യാ​ൾ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വി​ല​പേ​ശ​ലി​നൊ​ടു​വി​ൽ തു​ക 4,000 രൂ​പ​യാ​യി കു​റ​യ്ക്കു​ക​യും, അ​ഡ്വാ​ൻ​സാ​യി 1,000 രൂ​പ വാ​ങ്ങു​ക​യും ചെ​യ്തു.

ബാ​ക്കി തു​ക​യാ​യ 3,000 രൂ​പ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ​യെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ ഒ​ന്നാം നി​ല​യി​ലെ ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ ലോ​ബി​ക്ക് സ​മീ​പം വ​ച്ച് പ​ണം വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ എ​സി​ബി സം​ഘം ഇ​യാ​ളെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​തി​നും നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം കൈ​പ്പ​റ്റി​യ​തി​നും അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up