Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GujaratPolice

Viral

ഇതാണോ സ്ത്രീ സുരക്ഷ?: ഐഡി കാർഡ് ചോദിച്ച യുവതിയുടെ കണ്ണ് അടിച്ച് പൊട്ടിച്ച് പോലീസ് ഉദ്യോഗസ്ഥൻ

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ യു​വ​തി​ക്ക് നേ​രെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ട​ത്തി​യ ക്രൂ​ര​മാ​യ ശാ​രീ​രി​ക ആ​ക്ര​മ​ണം വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

പാ​ല്ഡി​യി​ലെ തി​ര​ക്കേ​റി​യ അ​ഞ്ജ​ലി ക്രോ​സ്‌​റോ​ഡി​ൽ വെ​ച്ചാ​ണ് ബ​ൻ​സാ​രി താ​ക്ക​ർ എ​ന്ന യു​വ​തി​ക്ക് പോ​ലീ​സി​ൽ നി​ന്ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

സാ​ധാ​ര​ണ നി​ല​യി​ലു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കാ​യി യു​വ​തി​യെ ത​ട​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​ൻ ലൈ​സ​ൻ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യും, ഇ​തി​ന് മ​റു​പ​ടി​യാ​യി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തി​രി​ച്ച​റി​യ​ൽ രേ​ഖ കാ​ണി​ക്കാ​ൻ യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

ത​ർ​ക്ക​ത്തി​നി​ട​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഐ​ഡി കാ​ർ​ഡ് താ​ഴെ വീ​ണ​തോ​ടെ പ്ര​കോ​പി​ത​നാ​യ അ​യാ​ൾ യു​വ​തി​യോ​ട് അ​ങ്ങേ​യ​റ്റം മ​ര്യാ​ദ​യി​ല്ലാ​തെ പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യ​നു​സ​രി​ച്ച്, നി​യ​ന്ത്ര​ണം വി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​വ​രു​ടെ വാ​ഹ​നം ച​വി​ട്ടി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും കൈ​ക്ക് പി​ടി​ച്ചു വ​ലി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് യു​വ​തി​യു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യും ക​ണ്ണി​ന് മു​ക​ളി​ലും ചെ​വി​യി​ലും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​യു​ക​യും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ന​ട​പ​ടി ക​ണ്ടു​നി​ന്ന​വ​ർ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സി​ന്‍റെ വി​ശ്വാ​സ്യ​ത​യെ​ക്കു​റി​ച്ച് വ​ലി​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ നീ​തി തേ​ടി പാ​ല്ഡി പോ​ലീ​സ് സ്റ്റേ​ഷ​നെ സ​മീ​പി​ച്ച യു​വ​തി​ക്ക് അ​വി​ടെ​യും ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ യു​വ​തി​ക്കെ​തി​രെ ക​ള്ള​ക്കേ​സ് എ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.

എ​ന്നാ​ൽ ഭീ​ഷ​ണി​ക​ൾ​ക്ക് വ​ഴ​ങ്ങാ​തെ യു​വ​തി രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ഷ​യം രാ​ഷ്ട്രീ​യ ത​ല​ത്തി​ലും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. വ​ഡ്ഗാം എം​എ​ൽ​എ ജി​ഗ്നേ​ഷ് മേ​വാ​നി സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് വാ​ചാ​ല​മാ​കു​ന്ന ഭ​ര​ണ​കൂ​ടം ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു​മാ​ണ് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up