Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GulveerSingh

ഏഷ്യൻ ഗെയിംസ്: വനിതാ ഹൈജംപിൽ പൂ​ജക്ക് വെങ്കലം, ഗുൽവീർ സിംഗിന് ട്രിപ്പിൾ

ന​ഗോ​യ:ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​താ ഹൈ​ജം​പി​ല്‍ 24 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ക്കു മെ​ഡ​ല്‍. 1.84 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത് പൂ​ജ വെ​ങ്ക​ലം നേ​ടി​യ​തോ​ടെ​യാ​ണി​ത്. ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ ബ​ര്‍​നോ​ഖൊ​ന്‍ സ​യ്ഫു​ല്ലെ​വ (1.90), ക​സാ​ക്കി​സ്ഥാ​ന്‍റെ ക്രി​സ്റ്റി​ന ഒ​വ്ചി​നി​ക്കോ​വ (1.87) എ​ന്നി​വ​ര്‍ സ്വ​ര്‍​ണ​വും വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി.

2002 ബു​സാ​ന്‍ ഗെ​യിം​സി​ല്‍ മ​ല​യാ​ളി താ​രം ബോ​ബി അ​ലോ​ഷ്യ​സാ​ണ് (വെ​ള്ളി) വ​നി​താ ഹൈ​ജം​പി​ല്‍ ഇ​ന്ത്യ​ക്കാ​യി ഇ​തി​നു മു​മ്പ് മെ​ഡ​ല്‍ നേ​ടി​യ​ത്. ഇ​ന്ത്യ​ക്കാ​യി വ​നി​താ ഹൈ​ജം​പി​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സ് മെ​ഡ​ല്‍ നേ​ടു​ന്ന മൂ​ന്നാ​മ​ത് താ​ര​മാ​ണ് പ​ത്തൊ​മ്പ​തു​കാ​രി​യാ​യ പൂ​ജ. 1951ല്‍ ​മേ​രി സി​മോ​ണ്‍​സ് വെ​ങ്ക​ലം നേ​ടി​യ​താ​യി​രു​ന്നു ഈ​യി​ന​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ല്‍.

ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ മൂ​ന്നാം മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ ഗു​ല്‍​വീ​ര്‍ സിം​ഗ്. ഇ​ന്ന​ലെ പു​രു​ഷ 5000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ വെ​ങ്ക​ലം നേ​ടി​യ​തോ​ടെ​യാ​ണ് ഗു​ല്‍​വീ​ര്‍ സിം​ഗ് ട്രി​പ്പി​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 1,500 മീ​റ്റ​റി​ലും 10,000 മീ​റ്റ​റി​ലും ഗു​ല്‍​വീ​ര്‍ വെ​ള്ളി നേ​ടി​യി​രു​ന്നു.

13:32.75 സെ​ക്ക​ന്‍​ഡി​ല്‍ ഗു​ല്‍​വീ​ര്‍ 5,000 മീ​റ്റ​ര്‍ ഫി​നി​ഷ് ചെ​യ്തു. ബെ​ഹ്‌​റി​ന്‍റെ ബി​ര്‍​ഹാ​നു ബ​ല്യു (13:30.79), ജ​പ്പാ​ന്‍റെ തൊ​മൊ​നൊ​രി യാ​മ​ഗു​ച്ചി (13:31.43) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം സ്വ​ര്‍​ണ​വും വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി.

 

 

Latest News

Corehub Up