Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GurudevaJayanthi

America

ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ വാ​ഷിം​ഗ്ട​ൺ ഡി​സി ഗു​രു​ദേ​വ ജ​യ​ന്തി​യും ഓ​ണാ​ഘോ​ഷ​വും സംഘടിപ്പിക്കുന്നു

മേ​രി​ലാ​ൻ​ഡ്: വാ​ഷിം​ഗ്ട​ൺ ഡിസി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ സം​ഘ​ട​ന​യാ​യ ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെന്‍റ​ർ (എസ്എൻഎംസി) 172-ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി​യും ഓ​ണാ​ഘോ​ഷ​വും ആ​ഘോ​ഷി​ച്ചു.

സി​ൽ​വ​ർ സ്പ്രിം​ഗി​ലെ Odessa Shannon Middle School-ൽ ​ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ജ​യ​ന്തി​ഘോ​ഷ​യാ​ത്ര​യും വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പ്രാ​യ​ഭേ​ദ​മ​ന്യേ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, അ​തി​മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ഗാ​ന -​ നൃ​ത്താ​വ​ത​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

പാ​ർ​വ​തി അ​ഭി​ലാ​ഷ് ആ​ല​പി​ച്ച ദൈ​വ​ദ​ശ​കം ശ്ര​ദ്ധേ​യ​മാ​യി. ഈ ​വ​ർ​ഷം ആ​രം​ഭി​ച്ച ഗു​രു​ഗീ​തം പ്രാ​ർ​ഥ​നാ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗു​രു​ദേ​വ കീ​ർ​ത്ത​നാ​ലാ​പ​ന​വും സ​ദസിന്‍റെ ​ശ്ര​ദ്ധ നേ​ടി.

ച​ട​ങ്ങി​ൽ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി​യ മി​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡന്‍റ് ​സ​ന്ദീ​പ് പ​ണി​ക്ക​ർ, ഓ​ണ​മെ​ന്ന മ​ധു​ര​മ​നോ​ഹ​ര​മാ​യ ഓ​ർ​മ ന​മ്മ​ളി​ലേ​ക്ക് പ​ക​ർ​ന്നു ത​രു​ന്ന സ​ന്ദേ​ശ​ത്തെ കു​റി​ച്ചും സ​ങ്ക​ൽ​പ്പ​ത്തി​ൽ മാ​ത്ര​മു​ള്ള അ​ത്ത​രം ഒ​രു ന​ല്ല സ​മൂ​ഹ​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ അ​ന്ന​ത്തെ സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി​യി​ൽ ഗു​രു​ദേ​വ​ൻ ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും ഗു​രു​ദേ​വ ആ​ശ​യ​ങ്ങ​ൾ​ക്ക് ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.

അ​ടു​ത്തി​ടെ ചെ​ണ്ട​മേ​ള​ത്തി​ലും മോ​ഹി​നി​യാ​ട്ട​ത്തി​ലും ന​ട​ത്തി​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ഗിന്നസ് വേൾഡ് റിക്കാർഡിൽ ​ഇ​ടം നേ​ടി​യ മി​ഷ​ൻ സെ​ന്‍റ​ർ കു​ടും​ബാം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഈ ​വ​ർ​ഷം വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. മി​ഷ​ൻ സെ​ന്‍റ​ർ സെ​ക്ര​ട്ട​റി ​സ​ജീ​വ് സ​ദാ​ന​ന്ദ​ൻ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

അ​നി​ൽ കു​മാ​റും ഷീ​ബ സു​മേ​ഷും പ​രി​പാ​ടി​യു​ടെ എം​സി​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.

Latest News

Corehub Up