അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ-ബിരുദാനന്തര രസതന്ത്രവിദ്യാര്ഥികള് ഗുരുവന്ദനത്തിന്റെ ഭാഗമായി നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സാജു എം.സെബാസ്റ്റ്യനെ സന്ദര്‍ശിച്ചു. 33 വര്‍ഷം രസതന്ത്ര അധ്യാപകനായും മൂലമറ്റം കോളജിലെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠി ച്ചു വിരമിച്ച ഇദ്ദേഹം വിദ്യാര്‍ഥികള്‍ കൈവരിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും കലാലയ അനുഭവങ്ങളെക്കുറിച്ചും പങ്കുവച്ചു.
കുളമാവ് ഡാമും ഇടുക്കിയുടെ പച്ചപ്പും ആസ്വദിച്ച കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ത്രിപുരയില്‍ നിന്നുമുളള വിദ്യാര്‍ഥികള്‍ക്ക് പരിപാടി നവ്യാനുഭവമായി. പ്രിന്‍സിപ്പല്‍ ഡോ.ജോസഫ് ജോര്‍ജ്, വകുപ്പ് മേധാവി ഡോ.ജോസ് ജയിംസ്, സിസ്റ്റര്‍ ഡോ. സിജോ ഫ്രാന്‍സിസ്, ഡീന പോള്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.വി.ജോബി, ഡോ.അനു ആന്റണി, ഡോ. നീനു ജോര്‍ജ്, നിധ ഫാത്തിമ, കബാംഗ് ദബര്‍മ, ഹെലന് എന്നിവര്‍ നേതൃത്വം നല്കി.